ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: ഒരു ദിവസത്തില്‍ അദാനിയുടെ സമ്പത്തിലുണ്ടായ ചോര്‍ച്ച 6 ബില്യണ്‍ ഡോളര്‍

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ സ്വകാര്യ സമ്പത്തില്‍ 5.9 ബില്യണ്‍ ഡോളര്‍ ചോര്‍ച്ച. അമേരിക്കന്‍ ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് നെഗറ്റീവ് റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെ തുടര്‍ന്നാണിത്. ബുധനാഴ്ച കമ്പനിയുടെ ഓഹരികള്‍ 10% വരെ താഴ്ച വരിക്കുകയായിരുന്നു.

ഗുരുതര ആരോപണങ്ങളാണ് ആക്ടിവിസ്റ്റ് ഷോര്‍ട്ട്‌സെല്ലര്‍മാരായ ഹിന്‍ഡന്‍ബര്‍ഗ് അദാനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് ഇവര്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തുന്നുണ്ട്.

തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തി. 9.6 ശതമാനം നഷ്ടം നേരിട്ട അംബുജ സിമന്റ്‌സാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. എസിസി, അദാനി പോര്‍ട്ട്‌സ്,അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നിവ 5 ശതമാനം വീതം താഴ്ച വരിച്ചു.

അതേസമയം ലോകസമ്പന്നരുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഗൗതം അദാനി ഇപ്പോഴും മൂന്നാം സ്ഥാനത്തുണ്ട്. 120.6 ബില്യണാണ് അദ്ദേഹത്തിന്റെ സമ്പത്ത്. ജെഫ് ബസോസ് (119.5 ബില്യണ്‍), വാരന്‍ ബഫറ്റ് (108.1 ബില്യണ്‍ ) എന്നിവരെ പിന്നിലാക്കാന്‍ അദാനിയ്ക്കായി.

മുകേഷ് അംബാനിയാണ് സമ്പന്നരുടെ പട്ടികയില്‍ ആദ്യപത്തിലുള്ള മറ്റൊരു ഇന്ത്യക്കാരന്‍.85.8 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പത്ത്.

X
Top