
ട്രംപിൻ്റെ താരിഫ് നയങ്ങൾക്ക് പിറകെ വെള്ളിയാഴ്ച യുഎസ് വിപണികളിലെ ഇടിവിന് ചുവടുപിടിച്ച് തിങ്കളാഴ്ച ഏഷ്യൻ വിപണികൾ ഇടിഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരസ്പര താരിഫുകൾ മൂലമുണ്ടായ ആഗോള വ്യാപാര യുദ്ധത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്ക വിപണിയിൽ പ്രതിഫലിച്ചു.
ഇന്ത്യൻ ഓഹരി വിപണി ഇന്ന് ഏറ്റവും വലിയ ഇടിവിനെയാണ് അഭിമുഖീകരിക്കുന്നത്. സെൻസെക്സ് ഏകദേശം 4,000 പോയിന്റുകൾ ഇടിഞ്ഞു, അതേസമയം നിഫ്റ്റി 50 ആദ്യകാല ഇടപാടുകളിൽ 21,750 ന് താഴെയായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 10 ശതമാനം വരെ ഇടിഞ്ഞു.
ഇന്ത്യൻ ഓഹരി വിപണിയിലെ രക്തച്ചൊരിച്ചിലിന് പിന്നിലുള്ള നാല് പ്രധാന ഘടകങ്ങൾ ഇതാ:
താരിഫുകൾ തിരിച്ചടിക്കുന്നു: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരെ താരിഫുകൾ ചുമത്തിയതോടെ തിരിച്ച് അമേരിക്കയ്ത്തെതിരെയും ഈ രാജ്യങ്ങൾ നികുതി ചുമത്തി തുടങ്ങി.
ചൈനയ്ക്കെതിരെ 54 ശതമാനം തീരുവ ചുമത്തിയതിന് അതേ നാണയത്തില്‍ തന്നെ ചൈനയും മറുപടി നല്‍കിയിട്ടുണ്ട്.. എല്ലാ യുഎസ് ഇറക്കുമതികള്‍ക്കും 34 ശതമാനം തീരുവ ചുമത്തിയാണ് ചൈന തിരിച്ചടിച്ചത്.
16 യുഎസ് സ്ഥാപനങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ലോകത്തിലെ രണ്ട് പ്രധാന സാമ്പത്തിക ശക്തികള്‍ വ്യാപാരയുദ്ധത്തില്‍ ഏര്‍പ്പെട്ടത് വിപണികളെ ബാധിച്ചിട്ടുണ്ട്.
ആഗോള വളര്‍ച്ച: താരിഫ് നയങ്ങള്‍ യുഎസില്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും, ഡിമാന്‍ഡ് ദുര്‍ബലപ്പെടുത്തുമെന്നും, മാന്ദ്യ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ട്രംപിന്റെ നയങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുന്നത് ഒരു സാമ്പത്തിക ആഘാതമായിട്ടാണ് ജെപി മോര്‍ഗന്‍ കാണുന്നത്. വ്യാപാരയുദ്ധം ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
വിവിധ മേഖലകള്‍ക്ക് തിരിച്ചടി: ആഗോള വ്യാപാര സംഘര്‍ഷങ്ങളെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ രൂക്ഷമായതിനാല്‍ രാജ്യത്തെ ഓട്ടോമൊബൈല്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെറ്റല്‍, ഫാര്‍മ, ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയെല്ലാം ശരാശരി 7 ശതമാനം ഇടിഞ്ഞു.
ഫാര്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് സൂചിപ്പിച്ചതിനാല്‍ ഈ മേഖലയും ആശങ്കയിലാണ്.
എഫ്ഐഐ വില്‍പ്പന: വ്യാപാര സംഘര്‍ഷങ്ങള്‍ ഉച്ചസ്ഥായിയിലെത്തിയതോടെ തുടര്‍ച്ചയായ അഞ്ച് സെഷനുകളായി വിദേശ സ്ഥാപന നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചു. ഈ വര്‍ഷം വിദേശ നിക്ഷേപകര്‍ വിറ്റഴിക്കുന്ന നിക്ഷേപം 1.5 ട്രില്യണ്‍ രൂപ ആയി