മുംബൈ: മള്‍ട്ടിബാഗര്‍ നേട്ടത്തില്‍ മുന്നിലെത്തിയ ഓഹരിയാണ് തന്‍ല പ്ലാറ്റ്‌ഫോംസിന്റേത്. 10 വര്‍ഷത്തില്‍ 16,393 ശതമാനം മുന്നേറ്റമാണ് ഓഹരി നടത്തിയത്. അതായത് 2012 ഒക്ടോബര്‍ 26 ന് വെറും 6.10 രൂപ വിലയുണ്ടായിരുന്ന ഓഹരി നിലവില്‍ 744.60 ത്തിന് ട്രേഡ് ചെയ്യുന്നു.
10 വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 1.20 കോടി രൂപയായി മാറും എന്നര്‍ത്ഥം. ദീപക് നൈട്രൈറ്റ്, ആല്‍ക്കൈല്‍ അമൈന്‍സ് കെമിക്കല്‍സ്, എച്ച്എല്‍ഇ ഗ്ലാസ്‌കോട്ട്, കെഇഐ ഇന്‍ഡസ്ട്രീസ്, യുഎന്‍ഒ മിന്‍ഡ, നവിന്‍ ഫ്‌ലൂറിന്‍ ഇന്റര്‍നാഷണല്‍, കാപ്ലിന്‍ പോയിന്റ് ലബോറട്ടറീസ്, ഗാര്‍വെയര്‍ ടെക്‌നിക്കല്‍ ഫൈബര്‍സ്, എപിഎല്‍ അപ്പോളോ ട്യൂബ്‌സ്, ടാറ്റ എല്‍ക്‌സി, എസ്ആര്‍എഫ്, ബജാജ് ഫിനാന്‍സ് തുടങ്ങിയവയും നേട്ടത്തില്‍ മുന്നിലെത്തിയ ഓഹരികളാണ്. 5000 തൊട്ട് 11,400 ശതമാനം വരെയാണ് ഇവയുടെ നേട്ടം.
മള്‍ട്ടിബാഗറുകള്‍ എങ്ങിനെ കണ്ടെത്താം?
ഒന്നിലധികം ഗുണപരവും അളവ്പരവുമായ ഘടകങ്ങള്‍ വിലയിരുത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ മാത്രമേ ഓഹരിയുടെ മള്‍ട്ടിബാഗര്‍ സാധ്യതകള്‍ ദര്‍ശിക്കാന്‍ സാധിക്കൂ.ഗണ്യമായ പ്രൊമോട്ടര്‍ ഹോള്‍ഡിംഗ്, ഉയര്‍ന്ന മാനേജ്മെന്റ് സമഗ്രത, കാര്യക്ഷമമായ മൂലധന വിഹിതം, ഉയര്‍ന്ന മാര്‍ജിന്‍ ബിസിനസ്സ്, 18 ശതമാനത്തില്‍ കൂടുതലുള്ള മൂലധനത്തിന്റെ വരുമാനം, ഇക്വിറ്റിയില്‍ നിന്നുള്ള വരുമാനം 15 ശതമാനത്തില്‍ കൂടുതലായിരിക്കണം, കുറഞ്ഞ കടം, അറ്റാദായത്തിലും പണമൊഴുക്കിലുമുള്ള സ്ഥിര വര്‍ദ്ധന, പ്രോത്സാഹജനകവും ആകര്‍ഷകവുമായ അന്തരീക്ഷം എന്നീ ഘടകങ്ങളാണ് നിക്ഷേപകര്‍ ഉറപ്പാക്കേണ്ടത്.
ഒരു സ്റ്റോക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം മള്‍ട്ടിബാഗര്‍ ഓഹരികളുടെ പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കുകയായിരിക്കും ഉചിതമെന്ന് ഗവേഷണ സ്ഥാപനമായ റിസര്‍ച്ച് ആന്റ് റാങ്കിംഗ് പറയുന്നു.
20 ലക്ഷം രൂപ എങ്ങനെ നിക്ഷേപിക്കാം?
ഒറ്റയടിക്ക് നിക്ഷേപിക്കുന്നതിനുപകരം, 6 മാസത്തെ സമയമെടുത്ത് വിവിധ ഓഹരികളില്‍ നിക്ഷേപം വകയിരുത്തുകയായിരിക്കും ഉചിതം. ചുരുങ്ങിയ സമയത്തിനുള്ളില്‍ വിപണി ദിശ പ്രവചിക്കാന്‍ പ്രയാസമുള്ളതിനാലാണ് ഇത്. ഇതിനായി 20-25 ഓഹരികളുടെ ഒരു പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കണം.
അപകട സാധ്യകള്‍ ഒഴിവാക്കുന്നതിനായുള്ള വൈവിദ്യവത്ക്കരണത്തിന്റെ ഭാഗമായാണ് ഇത്. സ്റ്റോക്കുകള്‍ വിവിധ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനിലും മേഖലകളിലുമാകാം. നിക്ഷേപം വിന്യസിക്കുന്നതിനെക്കുറിച്ചും നിക്ഷേപകന്‍ ബോധവാനാകണം.
മൊത്തം പോര്‍ട്ട്‌ഫോളിയോയുടെ 3-7 ശതമാനം ഓരോ സ്‌റ്റോക്കിലും നിക്ഷേപിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മള്‍ട്ടിബാഗര്‍ നേട്ടത്തിലേയ്ക്കുള്ള യാത്ര അപകടം നിറഞ്ഞതാണ്. ഓഹരികള്‍ എപ്പോള്‍ വേണമെങ്കിലും കൂപ്പുകുത്താം. ബജാജ് ഫിനാന്‍സ് ഓഹരി ഉദാഹരണം.
2016 സെപ്തംബറിനും 2022 സെപ്തംബറിനുമിടയില്‍ കുറഞ്ഞത് ആറ് തവണയെങ്കിലും 15 ശതമാനത്തിലധികം ഇടിവ് നേരിട്ട ഓഹരിയാണ് ബജാജ് ഫിനാന്‍സിന്റേത്. എന്നിരുന്നാലും, ഈ കാലയളവില്‍, ഓഹരി വില 6.2 മടങ്ങ് വര്‍ദ്ധിച്ചു. മൊത്തം 522 ശതമാനത്തിന്റെ നേട്ടം.
”കമ്പനിയിലുണ്ടാകുന്ന അടിസ്ഥാനമാറ്റങ്ങളെക്കുറിച്ച് നിക്ഷേപകന്‍ ബോധവാനാകണം. അത്തരം മാറ്റങ്ങള്‍ ഓഹരി വിലയെ സ്വാധീനിക്കുന്നുണ്ടോ എന്നറിയണം. സാമ്പത്തിക സ്റ്റേറ്റ്മെന്റുകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിനു പുറമേ, ബ്രോക്കറേജ് റിപ്പോര്‍ട്ടുകള്‍, സ്ഥാപന നിക്ഷേപകരുമായി നടത്തിയ വരുമാന കോണ്‍കാള്‍ ട്രാന്‍സ്‌ക്രിപ്റ്റുകള്‍, വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ എന്നിവയും വായിക്കണം,” റിസര്‍ച്ച് ആന്‍ഡ് റാങ്കിംഗ് പറയുന്നു.