കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

1200 കോടി രൂപയുടെ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ ഹീറോ ഇലക്ട്രിക്

മുംബൈ: രാജസ്ഥാനിലെ സലാർപൂർ വ്യവസായ മേഖലയിൽ ഒരു ഗ്രീൻഫീൽഡ് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ ഒരുങ്ങി ഹീറോ ഇലക്ട്രിക്. 1,200 കോടി രൂപയുടെ നിക്ഷേപത്തിൽ സ്ഥാപിക്കുന്ന 170 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സൗകര്യത്തിന് രണ്ട് ദശലക്ഷം യൂണിറ്റുകൾ നിർമ്മിക്കാനുള്ള വാർഷിക ശേഷിയുണ്ടാകും.

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളാണ് ഹീറോ ഇലക്ട്രിക്. വിമാനത്താവളത്തിന്റെ 100 കിലോമീറ്റർ ചുറ്റളവിലും എൻ‌സി‌ആർ ഓട്ടോമോട്ടീവ് ക്ലസ്റ്ററുകൾക്ക് സമീപവുമാണ് പ്ലാന്റ് തന്ത്രപരമായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കമ്പനിയുടെ എംഡി നവീൻ മുഞ്ജൽ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കമ്പനി രാജസ്ഥാൻ സർക്കാരിൽ നിന്ന് ആവശ്യമായ അനുമതികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും. 2023-ൽ യൂണിറ്റ് നിർമ്മാണം ആരംഭിക്കാൻ സാധ്യതയുണ്ടെന്നും ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു. ആധുനിക ഉപകരണങ്ങൾ ഉൾക്കൊള്ളുന്ന രാജസ്ഥാനിലെ പുതിയ യൂണിറ്റിനൊപ്പം പഞ്ചാബിലെ ലുധിയാനയിൽ ഒരു പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഇത് കമ്പനിയുടെ ശേഷിയെ ഗണ്യമായി വർദ്ധിപ്പിക്കും.

X
Top