ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

ഹീറോയുടെ പുത്തൻ സ്‌പ്ളെൻഡർ പ്ളസ് എക്‌സ്‌ടെക് വിപണിയിൽ

കൊച്ചി: മോട്ടോർസൈക്കിൾ ശ്രേണിയിൽ ഇന്ത്യൻ നിരത്തുകളിലെ നിത്യഹരിത താരമായ സ്‌പ്ളെൻഡറിന്റെ പുത്തൻ അവതാരവുമായി ഹീറോ മോട്ടോകോർപ്പ്.
ആധുനിക ഫീച്ചറുകളുമായി ജനപ്രിയ മോഡലായ സ്‌പ്ളെൻഡറിന്റെ പുതിയ സ്‌പ്ളെൻഡർ പ്ളസ് എക‌്‌സ്‌ടെക് പതിപ്പാണ് വിപണിയിലെത്തിയത്. ന്യൂഡൽഹി എക്‌സ്‌ഷോറൂം വില 72,​900 രൂപ. സമ്പൂർണ ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് മീറ്റർ,​ ബ്ളൂടൂത്ത് കണക്‌ടിവിറ്റി,​ കോൾ,​ എസ്.എം.എസ് സൗകര്യം,​ റിയൽടൈം മൈലേജ് ഇൻഡിക്കേറ്റർ,​ ലോ ഫ്യുവൽ ഇൻഡിക്കേറ്റർ,​ എൽ.ഇ.ഡി ഹൈ ഇന്റൻസിറ്റി പൊസിഷൻ ലാമ്പ്,​ എക്‌സ്‌ക്ളുസീവ് ഗ്രാഫിക്‌സ്,​ ഇന്റഗ്രേറ്റഡ് യു.എസ്.ബി ചാർജർ,​ സൈഡ് സ്‌റ്റാൻ എൻജിൻ കട്ട്-ഓഫ് സംവിധാനം,​ ഇന്ധനക്ഷമതയ്ക്ക് സഹായിക്കുന്ന ഐഡിൽ സ്‌റ്റോപ്പ്-സ്‌റ്റാർട്ട് സിസ്‌റ്റം,​ ഐ3എസ് ടെക്‌നോളജി എന്നിങ്ങനെ മികച്ച ഫീച്ചറുകളാൽ സമ്പന്നമാണ് പുത്തൻ എക്‌സ്‌ടെക്.
സ്‌പാർക്ളിംഗ് ബീറ്റ ബ്ളൂ,​ കാൻവാസ് ബ്ളാക്ക്,​ ടൊർണാഡോ ഗ്രേ,​ പേൾ വൈറ്റ് എന്നീ പുത്തൻ നിറഭേദങ്ങളിലാണ് പുതിയ മോഡൽ എത്തുന്നത്.
97.2 സി.സി എൻജിനാണുള്ളത്. കരുത്ത് 7,000 ആർ.പി.എമ്മിൽ 7.9 ബി.എച്ച്.പി. ടോർക്ക് 6,000 ആർ.പി.എമ്മിൽ 8.05 എൻ.എം.

X
Top