2030 ഓടെ ഇന്ത്യ നൈപുണ്യശേഷിയുടെ ആഗോള കേന്ദ്രമായി മാറുമെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഒരു ആഗോള നിര്‍മാണ കേന്ദ്രമായി മാറുന്നതായി ഗോയല്‍ഗ്രാമീണ തൊഴിലാളികളുടെ വേതനത്തിൽ കേരളം നമ്പർ വൺഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.8 ശതമാനമായി നിലനിര്‍ത്തി എസ് ആന്റ് പിനവംബറില്‍ പണപ്പെരുപ്പം കുറയുമെന്ന് റിപ്പോര്‍ട്ട്

പുതിയ 3 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി ഹീറോ മോട്ടോകോര്‍പ്പ്

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഒരു പുതിയ ശ്രേണി പുറത്തിറക്കി.

വിഡ V2 എന്നുപേരിട്ടിരിക്കുന്ന ശ്രേണിയില്‍ ലൈറ്റ്, പ്ലസ്, പ്രീമിയം ഗണത്തില്‍ പ്രോ എന്നീ മൂന്ന് വേരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. വിഡ V2 ലൈറ്റിന് 2.2 kWh ബാറ്ററി പാക്കും, ഒറ്റ ചാര്‍ജില്‍ 94 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും.

മണിക്കൂറില്‍ 69 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.വിഡ V2 ലൈറ്റിന്റെ വില 96,000 രൂപയാണ് (എക്സ് ഷോറൂം വില). വിഡ V2 പ്ലസിന് 1.15 ലക്ഷം രൂപ വില വരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള വിഡ V2 പ്രോയ്ക്ക് 1.35 ലക്ഷം രൂപ വിലയായി നല്‍കണം.

ഓരോ വേരിയന്റിനും വ്യത്യസ്ത ബാറ്ററി പാക്ക് ഉണ്ടായിരിക്കും. അത് നീക്കം ചെയ്യാവുന്ന തരത്തിലുള്ളതാണെന്ന് ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു.

V2 പ്ലസിന് 3.44 kWh ബാറ്ററി പാക്കും 143 കിലോമീറ്റര്‍ റേഞ്ചുമുണ്ട്. പ്ലസിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 85 കിലോമീറ്ററാണ്. ഇതിന് മൂന്ന് റൈഡിംഗ് മോഡുകള്‍ ഉണ്ട്.

ഇക്കോ, റൈഡ്, സ്‌പോര്‍ട്ട്. 3.94 kWh ബാറ്ററിയും 165 കിലോമീറ്റര്‍ റേഞ്ചും 90 കിലോമീറ്റര്‍ വേഗതയും ഉള്ള ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള വേരിയന്റാണ് വിഡ V2 പ്രോ.

എല്ലാ മോഡലുകള്‍ക്കും കീലെസ് എന്‍ട്രി, ക്രൂയിസ് കണ്‍ട്രോള്‍, റീ-ജെന്‍ ബ്രേക്കിംഗ്, ഇഷ്ടാനുസൃത റൈഡിംഗ് മോഡുകള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ ലഭിക്കും.

7 ഇഞ്ച് TFT ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേയും ലഭിക്കും. പുതിയ വിഡ V2 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 5 വര്‍ഷം/50,000 കിലോമീറ്റര്‍ വാറന്റിയും ബാറ്ററി പാക്കിന് 3 വര്‍ഷം/30,000 കിലോമീറ്റര്‍ വാറന്റിയും നല്‍കുന്നു.

X
Top