കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ സ്കൂട്ടർ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് യുവത്വവും സാങ്കേതിക വിദ്യയും ഉപഭോക്താക്കൾക്ക് ഉറപ്പാക്കിക്കൊണ്ട് ജനപ്രിയ ബ്രാൻഡിന്റെ “എക്സ്പ്ലസ് 200 4 വി -റാലി എഡിഷൻ പുറത്തിറക്കി. വാഹനത്തിൻറെ ഗ്രൗണ്ട് ക്ലിയറൻസ് വർദ്ധിപ്പിച്ചതും സസ്പെൻഷൻ സെറ്റപ്പ് മെച്ചപ്പെടുത്തിയതും ഓഫ് റോഡ് സവിശേഷതയെ മികവുറ്റതാക്കും. ഹീറോ മോട്ടോകോർപ്പിന്റെ റാലി എഡിഷനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുറത്തിറക്കുന്ന ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിൾ പ്രേമികളുടെ സാഹസികതയെ തുറന്ന് വിടാൻ പര്യാപ്തമാണ്. 1,52,100 രൂപയാണ് ഹീറോ എക്സ് പ്ലസ് 200 4വി റാലി എഡിഷന്റെ വില. സ്ഥാപനത്തിന്റെ ഓൺലൈൻ സെയിൽസ് പ്ലാറ്റ് ഫോം – ഇഷോപ്പ് വഴി വാഹനം ജൂലൈ 22 , 12പിഎം മുതൽ 29 ജൂലൈ 12 പിഎം വരെ ബുക്ക് ചെയ്യാവുന്നതാണ്.
പ്രീമിയം വിഭാഗത്തിന് കരുത്തേകി പുതിയ എക്സ് പ്ലസ് 200 4വി –റാലി എഡിഷനുമായി ഹീറോ മോട്ടോകോർപ്
Desk Newage
July 23, 2022 5:36 pm