Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഏഥറിലേക്ക് 550 കോടിയുടെ നിക്ഷേപവുമായി ഹീറോ

ബെംഗളൂരു: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളില് ഏറ്റവുമധികം വിശ്വാസ്യത നേടിയിട്ടുള്ള വാഹന നിര്മാതാക്കളാണ് ഏഥര് എനര്ജി. എത്തിയിട്ടുള്ള വാഹനങ്ങളെല്ലാം തന്നെ നൂറമേനി വിജയവും നേടിയിട്ടുണ്ട്.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില് കരുത്തന് സാന്നിധ്യമായി മാറിയ ഏഥറിലേക്ക് വീണ്ടും നിക്ഷേപം എത്തുകയാണ്. ഇന്ത്യയിലെ ഇരുചക്ര കമ്പനികളിലെ അതികായരായ ഹീറോ മോട്ടോകോര്പാണ് പ്രധാനമായി നിക്ഷേപം നടത്തുന്നത്.

ഒപ്പം സിംഗപ്പൂര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന നിക്ഷേപക കമ്പനി ജി.ഐ.സിയും നിക്ഷേപം നടത്തും.

ഇരുകമ്പനികളും ചേര്ന്ന് 900 കോടി രൂപയുടെ നിക്ഷേപമാണ് ഏഥര് എനര്ജിയില് നടത്തുകയെന്നാണ് റിപ്പോര്ട്ടുകള്. നിക്ഷേപമായി ഈ ലഭിക്കുന്ന തുക കൂടുതല് ചാര്ജിങ്ങ് സംവിധാനങ്ങള് ഒരുക്കുന്നതിനും പുതിയ വാഹനങ്ങള് അവതരിപ്പിക്കുന്നതിനും വിപണന കേന്ദ്രങ്ങള് വ്യാപിപ്പിക്കുന്നതിനുമായി ഉപയോഗിക്കുമെന്നാണ് വിലയിരുത്തലുകള്.

2024-ഓടെ ഐ.പി.ഒയിലൂടെ കൂടുതല് നിക്ഷേപം എത്തിക്കുന്നതിനുള്ള പദ്ധതികളും ഏഥര് ഒരുക്കിയേക്കുമെന്നും സൂചനകളുണ്ട്.

ഏഥറിലേക്ക് ഇപ്പോഴെത്തുന്ന 900 കോടി രൂപ നിക്ഷേപത്തില് 550 കോടി രൂപയും ഹീറോ മോട്ടോകോര്പ്പിന്റേതാണ്. ബാക്കി തുകയാണ് സിംഗപ്പൂര് കമ്പനിയായ ജി.ഐ.സിയില് നിന്നുള്ളത്.

ഈ നിക്ഷേപം കൂടി എത്തുന്നതോടെ ഏഥറില് ഹീറോയുടെ പ്രാതിനിധ്യം കൂടുതല് ശക്തമാകുമെന്നാണ് വിലയിരുത്തല്. നിലവില് ഏഥറില് 33.1 ശതമാനം ഓഹരിയാണ് ഹീറോയിക്കുള്ളത്.

കഴിഞ്ഞ ഏതാനും വര്ഷങ്ങള് കൊണ്ടുതന്നെ ഇന്ത്യയില് ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം ശക്തമാകുന്നതും അതില് ഇലക്ട്രിക് സ്കൂട്ടറുകള്ക്കുള്ള പങ്കും വളരെ വ്യക്തമാണ്. ഇതില് ലോകോത്തര നിലവാരത്തില് ഇന്ത്യയില് നിര്മിക്കുന്ന സ്കൂട്ടറുകള്ക്ക് വ്യക്തമായ വലിയ പ്രാധാന്യമുണ്ട്.

2023-24 വര്ഷത്തിന് സമാനമായി റിസേര്ച്ച് ആന്ഡ് ഡെവലപ്പ്മെന്റിന് വരും വര്ഷങ്ങളിലും കൂടുതല് പ്രാധാന്യം നല്കും. ഓഹരി ഉടമകള് ഏഥറില് നല്കിയിട്ടുള്ള വിശ്വാസത്തില് വലിയ സന്തോഷമുണ്ടെന്നും ഏഥര് എനര്ജി മേധാവി അറിയിച്ചു.

2023 സാമ്പത്തിക വര്ഷത്തില് ഏഥറിന്റെ വരുമാനത്തില് നാല് മടങ്ങ് വര്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്വര്ഷത്തില് 408 കോടി രൂപയായിരുന്നു വരുമാനം ഈ സമ്പത്തിക വര്ഷത്തില് 1783 കോടി രൂപയായി വര്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്ട്ടുകള്.

ഇതിനുപുറമെ, ഒരു വര്ഷത്തിനുള്ളില് ഏഥറിന്റെ സ്റ്റോറുകള് 30-ല് നിന്ന് 130 ആയി ഉയര്ന്നതായാണ് വിവരം.

100-ല് അധികം നഗരങ്ങളില് ഏഥറിന്റെ റീട്ടെയില് ശൃംഖല വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഫാസ്റ്റ് ചാര്ജിങ്ങിനായി 1500-ല് അധികം ഏഥര് ഗ്രിഡുകളും ഒരുക്കിയിട്ടുണ്ട്.

X
Top