രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഗോട്ട് പോക്‌സ് വാക്‌സിന്‍ ഡിമാന്റ്; മികച്ച പ്രകടനം കാഴ്ചവച്ച് ഹെസ്റ്റര്‍ ബയോസയന്‍സസ് ഓഹരി

മുംബൈ: ഗോട്ട് പോക്‌സിന്‍ വാക്‌സിന്റെ രാജ്യത്തെ ആവശ്യകത നിറവേറ്റാനായതിനെ തുടര്‍ന്ന് ഹെസ്റ്റര്‍ ബയോസയന്‍സസിന്റെ ഓഹരികള്‍ 10 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. കന്നുകാലികള്‍ക്ക് വരുന്ന ത്വക്ക് രോഗമാണ് ഗോട്ട് പോക്‌സിന്‍. വൈറസ് ബാധ മൂലം രാജ്യത്ത് ആകെ 97,435 കന്നുകാലികള്‍ ചത്തതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ആവശ്യം മുന്‍കൂട്ടി കണ്ട് കൂടുതല്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കാനായെന്ന് കമ്പനി അറിയിച്ചു. ഐസിഎആര്‍ഐവിആര്‍ഐയുമായി ചേര്‍ന്ന് ലമ്പി ത്വക്ക് രോഗ വാക്‌സിന്‍ നിര്‍മ്മിക്കാനും വാണിജ്യവല്‍ക്കരിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഉത്പാദന ശേഷി വികസിപ്പിക്കാനും പദ്ധതിയുണ്ട്.

2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍, ഹെസ്റ്റര്‍ ബയോസയന്‍സസിന്റെ അറ്റാദായം 3.6 കോടി രൂപയായി ഇടിഞ്ഞിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 67.6 ശതമാനത്തിന്റെ കുറവാണിത്. വരുമാനം 15.8 ശതമാനം ഇടിഞ്ഞ് 50.7 കോടി രൂപയുമായി.

കോഴി വാക്‌സിനുകളുടെ ഡിമാന്റ് ഇടിവും ടെന്‍ഡറുകള്‍ നടപ്പിലാക്കുന്നതിലെ കാലതാമസവും ചൂണ്ടിക്കാട്ടി വാങ്ങല്‍ റേറ്റിംഗ് ഹോള്‍ഡ് റേറ്റാക്കാന്‍ തുടര്‍ന്ന് ഐസിഐസിഐ ഡയറക്ട് തയ്യാറായി. കൂടുതല്‍ അപ്‌ഡേറ്റുകളൊന്നും ബ്രോക്കറേജില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

തുടര്‍ന്ന് 15 ശതമാനം ഇടിവാണ് 2022 ല്‍ ഓഹരി നേരിട്ടത്.

X
Top