ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർ

ഹെക്‌സാവെയര്‍ ടെക്‌നോളജീസ്‌ ഐപിഒ ഫെബ്രുവരി 12 മുതല്‍

മുംബൈ: ഹെക്‌സാവെയര്‍ ടെക്‌നോളജീസ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഫെബ്രുവരി 12ന്‌ തുടങ്ങും. 674-708 രൂപയാണ്‌ ഇഷ്യു വില.

21 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഫെബ്രുവരി 14 വരെയാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. ഫെബ്രുവരി 17ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ഫെബ്രുവരി 19ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

8750 കോടി രൂപയാണ്‌ ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്‌. ഈ ഐപിഒ പൂര്‍ണമായും നിലവിലുള്ള ഓഹരികള്‍ വില്‍ക്കാനായി നടത്തുന്ന ഓഫര്‍ ഫോര്‍ സെയില്‍ ആയിരിക്കും. പുതിയ ഓഹരികളുടെ വില്‍പ്പന നടത്താത്തതിനാല്‍ കമ്പനിക്ക്‌ ഐപിഒ വഴി പണം ലഭിക്കുന്നതല്ല.

പ്രൊമോട്ടര്‍ സിഎ മാഗ്നം ഹോള്‍ഡിംഗ്‌സാണ്‌ ഓഹരികള്‍ വില്‍ക്കുന്നത്‌. യുഎസ്‌ മള്‍ട്ടിനാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ സ്ഥാപനമായ കാര്‍ളൈല്‍ ഗ്രൂപ്പിന്റെ സബ്‌സിഡറിയാണ്‌ പ്രൊമോട്ടര്‍ സിഎ മാഗ്നം ഹോള്‍ഡിംഗ്‌സ്‌.

ഐപിയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കുമായാണ്‌ മാറ്റിവച്ചിരിക്കുന്നത്‌. ഹെക്‌സാവെയര്‍ ടെക്‌നോളജീസിന്റെ ഐപിഒയ്‌ക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ 12 ശതമാനം പ്രീമിയമാണുള്ളത്‌.

ധനകാര്യ സേവനം, ആരോഗ്യ പരിരക്ഷയും ഇന്‍ഷുറന്‍സും, ഉല്‍പ്പാദനം, പ്രൊഫഷണല്‍ സേവനം, ബാങ്കിംഗ്‌, ട്രാവല്‍ എന്നീ ആറ്‌ മേഖലകളിലാണ്‌ ഹെക്‌സാവെയര്‍ ടെക്‌നോളജീസിന്റെ പ്രവര്‍ത്തനം വ്യാപരിച്ചിരിക്കുന്നത്‌.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 997.6 കോടി രൂപയും വരുമാനം 10,380.3 കോടി രൂപയുമാണ്‌.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള ആറ്‌ മാസ കാലയളവില്‍ ആറ്‌ ശതമാനം വളര്‍ച്ചയോടെ 853.3 കോടി രൂപ ലാഭവും 13.6 ശതമാനം വളര്‍ച്ചയോടെ 8820 കോടി രൂപ വരുമാനവും കൈവരിച്ചു.

X
Top