
മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 82 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി എച്ച്‌എഫ്‌സിഎൽ ലിമിറ്റഡ്. ഈ ഫലത്തിന് പിന്നാലെ ടെലികോം കമ്പനിയുടെ ഓഹരി 0.66 ശതമാനം ഉയർന്ന് 76.10 രൂപയിലെത്തി.
അവലോകന കാലയളവിൽ കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം മുൻ വർഷം ഇതേ കാലയളവിലെ 115.24 കോടി രൂപയിൽ നിന്ന് 1.2% കുറഞ്ഞ് 113.81 കോടി രൂപയായി. അതേസമയം രണ്ടാം പാദത്തിൽ മൊത്തം ചെലവുകൾ 1,068.22 കോടി രൂപയായി വർധിച്ചു. ഇതിൽ ഉപയോഗിച്ച മെറ്റീരിയലുകളുടെ വിലയായ 432 കോടി രൂപയും, ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ 89 കോടി രൂപയും മറ്റ് ചെലവുകളായ 80 കോടി രൂപയും ഉൾപ്പെടുന്നു.
ഹൈ-എൻഡ് ട്രാൻസ്മിഷൻ, ആക്സസ് ഉപകരണങ്ങൾ, ഒപ്റ്റിക്കൽ ഫൈബർ, ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (OFC) എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാങ്കേതിക സംരംഭമാണ് എച്ച്‌എഫ്‌സിഎൽ. ടെലികോം സേവനദാതാക്കൾ, റെയിൽവേ, പ്രതിരോധം എന്നിവയ്ക്കായി ആധുനിക ആശയവിനിമയ ശൃംഖല സ്ഥാപിക്കുന്നതിൽ ഇത് പ്രത്യേകം ശ്രദ്ധ കേന്ദ്രികരിക്കുന്നു.