കടന്നുപോകുന്നത് വിലക്കയറ്റത്തിന്‍റെ സ്വര്‍ണവര്‍ഷംസ്റ്റീലിൻ്റെ ഇറക്കുമതി തീരുവ ഇരട്ടിയാക്കണമെന്ന് സ്റ്റീൽ മന്ത്രാലയംചൈനയുടെ വ്യാവസായിക ലാഭത്തില്‍ വന്‍ ഇടിവ്ജിഡിപി ഇടിഞ്ഞതില്‍ ആര്‍ബിഐയെ പഴിചാരി കേന്ദ്രംഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.5% വളർച്ച കൈവരിക്കുമെന്ന് സർവേ

പഴയ വാഹനങ്ങളിലും ഇനി ഹൈ സെക്യൂരിറ്റി നമ്പര്‍പ്ലേറ്റ്

2019 മുതല് ഇന്ത്യന് നിരത്തുകളില് ഇറങ്ങിയ എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പര് പ്ലേറ്റുകള് നിര്ബന്ധമാക്കുകയും അത് കൃത്യമായി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്, ഇത് പഴയ വാഹനങ്ങളിലേക്കും നടപ്പാക്കാന് ഒരുങ്ങുകയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന് ഗഡ്കരി അറിയിച്ചു.

ജി.പി.എസ്. സംവിധാനത്തിന്റെ സഹായത്തോടെ മോണിറ്റര് ചെയ്യാന് സാധിക്കുന്ന നമ്പര് പ്ലേറ്റുകളായിരിക്കും ഇതില് നല്കുകയെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

ടോള് പ്ലാസകള് ഇല്ലാതാക്കാനുള്ള കേന്ദ്ര സര്ക്കാരിന്റെ ശ്രമത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നമ്പര് പ്ലേറ്റിലെ ജി.പി.എസ്. സംവിധാനത്തിന്റെ സഹായത്തോടെ ഓടുന്ന ദൂരത്തിന് മാത്രം ടോള് ഈടാക്കുന്ന പദ്ധതിയാണ് സര്ക്കാര് വിഭാവനം ചെയ്യുന്നത്.

2023-ഓടെ ഈ പദ്ധതി പ്രാവര്ത്തികമാകുമെന്നും പരീക്ഷണാടിസ്ഥാനത്തില് ഒന്നര ലക്ഷം വാഹനങ്ങളില് നിന്ന് ജി.പി.എസ്. സംവിധാനത്തിലൂടെ ടോള് പിരിവ് നടത്തുന്നുണ്ടെന്നും അടുത്തിടെ മന്ത്രി നിതിന് ഗഡ്കരി അറിയിച്ചിരിക്കുന്നു.

നിലവില് 60 കിലോമീറ്റര് ദൈര്ഘ്യമുള്ള റോഡുകളില് പകുതി ദൂരം സഞ്ചരിക്കുന്നവര് പോലും മൂഴുവന് ടോള് തുകയും നല്കേണ്ടി വരുന്നുണ്ട്. പുതിയ സാങ്കേതികവിദ്യ ഒരുക്കുന്നതോടെ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള് നല്കിയാല് മതിയാകും.

ഈ സംവിധാനം എല്ലാ വാഹനങ്ങള്ക്കും പ്രയോജനപ്പെടുത്തുന്നതിനായാണ് പുതിയതും പഴയതുമായ എല്ലാ വാഹനങ്ങള്ക്കും ഹൈ സെക്യൂരിറ്റി നമ്പര് പ്ലേറ്റുകള് നിര്ബന്ധമാക്കാന് സര്ക്കാര് ശ്രമിക്കുന്നതെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

വ്യാജനമ്പറുകളിലുള്ള വാഹനങ്ങള് തടയുന്നതിനും ഏകീകൃത സംവിധാനം ഒരുക്കുന്നതിനുമായാണ് പ്രധാനമായും അതിസുരക്ഷ നമ്പര് പ്ലേറ്റ് എന്ന ആശയം ഒരുക്കിയത്. 2001-ല് ഇത് സംബന്ധിച്ച് നിയമ ഭേദഗതി വരുത്തിയിരുന്നെങ്കിലും ചില സംസ്ഥാനങ്ങളില് മാത്രമാണ് ഇത് പ്രാരംഭ ഘട്ടത്തില് നടപ്പാക്കിയത്. പിന്നീട് 2019-ല് മോട്ടോര് വാഹന നിയമം ഭേദഗതി ചെയ്താണ് പുതുതായി നിരത്തുകളില് എത്തുന്ന വാഹനങ്ങളില് അതിസുരക്ഷ നമ്പര് പ്ലേറ്റുകള് നിര്ബന്ധമാക്കിയത്.

നിശ്ചിത വലിപ്പത്തിലും അക്ഷരത്തിലും നിറത്തിലുമാണ് അതിസുരക്ഷ നമ്പര് പ്ലേറ്റുകള് ഒരുങ്ങുന്നത്. ഒരു എംഎം കനമുള്ള അലുമിനിയം ഷീറ്റിലാണ് നമ്പര് പ്ലേറ്റ് നിര്മിക്കുന്നത്. ഇത് ടെസ്റ്റിങ്ങ് ഏജന്സി അംഗീകരിച്ച് AIS:159:2019 മാനദണ്ഡം പാലിക്കുന്നവയുമായിരിക്കും.

പ്ലേറ്റിന്റെ നാല് വശങ്ങളും റൗണ്ട് ചെയ്യുന്നതിനൊപ്പം എംബസ്ഡ് ബോര്ഡറും നല്കുന്നുണ്ട്. വ്യാജ പ്ലേറ്റുകള് തടയുന്നതിനായി 20×20 എം.എം സൈസുള്ളതും അശോകചക്രം ആലേഖനം ചെയ്തിട്ടുള്ളതമായി ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിന്റെ ഇടത് ഭാഗത്ത് പതിപ്പിക്കും.

നമ്പര് പ്ലേറ്റിന്റെ ഇടത് ഭാഗത്ത് താഴെയായി 10 അക്കങ്ങളുള്ള ലേസര് ബ്രാന്റ് ഐഡന്റിഫിക്കേഷന് നമ്പര് നല്കും. നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളില് 45 ഡിഗ്രി ചെരുവില് ഇന്ത്യ എന്നെഴുതിയ ഹോട്ട് സ്റ്റാമ്പിങ്ങ് ഫിലീമും നല്കുന്നുണ്ട്.

പ്ലേറ്റിന്റെ ഇടത് വശത്ത് നടുവിലായി IND എന്ന നീല നിറത്തില് ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഊരി മാറ്റാന് കഴിയാത്തതും, ഊരിയാല് പിന്നീട് ഉപയോഗിക്കാന് കഴിയാത്തതുമായ സ്നാപ്പ് ലോക്കിങ്ങ് സിസ്റ്റത്തിലാണ് ഘടിപ്പിക്കുക. നമ്പര് പ്ലേറ്റുകള്ക്ക് കുറഞ്ഞത് അഞ്ച് വര്ഷം ഗ്യാരണ്ടിയുമുണ്ട്.

X
Top