ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഉയര്‍ന്ന മൂല്യനിര്‍ണ്ണയവും പലിശനിരക്ക് വര്‍ധനവും ഓഹരി വിപണിയെ നിയന്ത്രിക്കുമെന്ന് വിലയിരുത്തല്‍

കൊച്ചി:ഉയര്‍ന്ന മൂല്യനിര്‍ണ്ണയവും പലിശ നിരക്കുയരുന്നതും ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകളുടെ മുന്നേറ്റം നിയന്തിക്കുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍സ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍. യു.എസ് ഫെഡ് റിസര്‍വ് 50 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിലയിരുത്തല്‍. ഈ ഘട്ടത്തില്‍ സ്ഥിരവരുമാന ആസ്തികളിലാണ് അദ്ദേഹം പ്രതീക്ഷ പുലര്‍ത്തുന്നത്.

അവ ആകര്‍ഷകമായിക്കൊണ്ടിരിക്കുകയാണെന്ന് വിജയകുമാര്‍ നിരീക്ഷിച്ചു. 50 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന പ്രതീക്ഷിച്ചതാണെങ്കിലും ഹോവ്ക്കിഷ് നയങ്ങള്‍ തുടരുമെന്ന ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവലിന്റെ പ്രസ്താവന ആഗോള വിപണികളെ തളര്‍ത്തുകയാണ്. വാള്‍സ്ട്രീറ്റ് സൂചികകള്‍ക്കൊപ്പം ഏഷ്യന്‍, യൂറോപ്യന്‍ വിപണികളും ബുധനാഴ്ച താഴ്ച വരിച്ചു.

പോളിസി നിരക്ക് വരും വര്‍ഷത്തില്‍ 5.1 ശതമാനമാകാനുള്ള സാധ്യതയാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. നിലവിലത്തേത് 4.25-4.5 ശതമാനം .2 ശതമാനം പണപ്പെരുപ്പ നിരക്ക് ഫെഡ് റിസര്‍വ് ലക്ഷ്യം വയ്ക്കുന്നു.

നവംബറില്‍ രേഖപ്പെടുത്തിയതാകട്ടെ 7.1 ശതമാനവും. യൂറോപ്യന്‍ കേന്ദ്രബാങ്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടും 50 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയ്ക്ക് മുതിരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ബുധനാഴ്ചയാണ് ഇരു ബാങ്കുകളും നിരക്കുകള്‍ പ്രഖ്യാപിക്കുക.

എന്തായാലും ആഗോളവിപണികളെ ആശ്രയിക്കുന്ന ഐടി,കയറ്റുമതി മേഖല സൂചികകള്‍ ബുധനാഴ്ച നഷ്ടം നേരിടുകയാണ്. മാന്ദ്യഭീതിയാണ് കാരണം. അതേസമയം, ഫെഡ് റിസര്‍വ് കണക്കുകൂട്ടുന്നതിന് മുന്‍പുതന്നെ പണപ്പെരുപ്പം തണുക്കാന്‍ സാധ്യതയുണ്ടെന്ന് വിജയകുമാര്‍ പറഞ്ഞു.

നിക്ഷേപകര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശുഭാപ്തി വിശ്വാസമുള്ളവരാണ്.

X
Top