Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കല്യാണ്‍ ജൂവലേഴ്സിന്റെ 6.2% ഓഹരി ഹൈഡെല്‍ വിറ്റു

യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി കമ്പനിയായ വാര്‍ബര്‍ഗ് പിന്‍കസിന്റെ (Warburg Pincus) ഉടമസ്ഥതയിലുള്ള ഹൈഡെല്‍ ഇന്‍വെസ്റ്റ്മെന്റ് (Highdell Investment) കല്യാണ്‍ ജ്വല്ലേഴ്സിന്റെ (Kalyan Jewellers) 6.2 ശതമാനം ഓഹരി 725 കോടി രൂപയ്ക്ക് വിറ്റഴിച്ചു.

എന്‍.എസ്.ഇയില്‍ ലഭ്യമായ ഇടപാട് വിവരങ്ങൾ പ്രകാരം ഹൈഡെല്‍ ഇന്‍വെസ്റ്റ്മെന്റ് മൊത്തം 6,41,02,561 ഓഹരികളാണ് വിറ്റഴിച്ചത്. ഓഹരി ഒന്നിന് ശരാശരി 113.10 രൂപ നിരക്കിലാണ് ഇടപാട് നടന്നത്.

ഓഹരി വാങ്ങിയവര്‍

ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ട്, സുന്ദരം എം.എഫ്, ബി.എന്‍.പി പാരിബാസ് ആര്‍ബിട്രേജ്, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് മൗറീഷ്യസ്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവരാണ് കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഓഹരികള്‍ വാങ്ങിയവരാണ്.

ഹൈഡെല്‍ ഇന്‍വെസ്റ്റ്മെന്റിന് ഇനി 17.6%

ഈ ഇടപാടിന് ശേഷം ഹൈഡെല്ലിന്റെ ഓഹരി പങ്കാളിത്തം മാര്‍ച്ച് അവസാനമുണ്ടായിരുന്ന 23.82 ശതമാനത്തില്‍ നിന്ന് 17.6 ശതമാനമായി കുറഞ്ഞു.

ഈ വര്‍ഷം മാര്‍ച്ചില്‍ ഹൈഡെല്‍ ഇന്‍വെസ്റ്റ്മെന്റ് കല്യാണ്‍ ജൂവലേഴ്സിന്റെ 2.26 ശതമാനം ഓഹരികള്‍ 256 കോടി രൂപയ്ക്ക് വിറ്റഴിച്ചിരുന്നു.

X
Top