
കൊച്ചി: ചൈനയിൽ നിന്നുള്ള ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ഇറക്കുമതി മാർച്ചിൽ 47.3 ശതമാനം ഉയർന്ന് 27.36 കോടി ഡോളറിലെത്തി.
ലാപ്പ്ടോപ്പുകൾ, പേഴ്സണൽ കംപ്യൂട്ടറുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഹാർഡ്‌വെയർ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ അഞ്ച് മാസം മുൻപ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ബാധിച്ചിട്ടില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
നവംബറിൽ ഇന്ത്യ നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ ചൈനയിൽ നിന്നുള്ള ഇറക്കുമതി 14 ശതമാനം കുറഞ്ഞിരുന്നു.
ചൈന ആശ്രയത്വം കുറയ്ക്കുന്നതിനായാണ് പുതിയ നയം രൂപീകരിച്ചത്.