ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

റിപ്പോ നിരക്ക് വര്‍ധന റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ബാധിക്കുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: ഉയര്‍ന്ന പണപ്പെരുപ്പത്തിനെതിരായ പോരാട്ടം ശക്തമാക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. ഇതോടെ ഭവന വിലകളും വായ്പാ പ്രതിമാസ തവണകളും ഉയരുമെന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഈ ഉത്സവ സീസണിലെ ഭവന വില്‍പനയെ നിരക്ക് വര്‍ദ്ധനവ് ബാധിച്ചേക്കാം.

പ്രത്യേകിച്ചും താങ്ങാനാവുന്നതും മധ്യനിരയിലുള്ളതുമായ ഭവന വിഭാഗങ്ങളെ. തുടരുന്ന നിരക്ക് വര്‍ദ്ധന മേഖലയിലും സമ്പദ് വ്യവസ്ഥയിലും ചെലുത്തുന്ന ആഘാതം ബന്ധപ്പെട്ടവര്‍ കണക്കിലെടുക്കണമെന്നും റിയല്‍ എസ്റ്റേറ്റ് വിദഗ്ധര്‍ ആവശ്യപ്പെടട്ടു. 2022 ഏപ്രിലില്‍ 7.05% നിരക്കില്‍ എടുത്ത 30 ലക്ഷത്തിന്റെ 20 വര്‍ഷ വായ്പയ്ക്ക് 23,350 രൂപയാണ് ഇഎംഐ.

റിപ്പോ നിരക്കിലെ 190 ബിപിഎസ് വര്‍ദ്ധനവ് കാരണം പലിശനിരക്ക് 8.2 ശതമാനമായി ഉയരും. അതായത് 25,500 രൂപയുടെ ഇഎംഐ. പ്രതിമാസ ബാധ്യതയില്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 9% ത്തിലധികം വര്‍ദ്ധനവ് ഉണ്ടായി എന്നാണ് ഇതിനര്‍ത്ഥം.

‘റിപ്പോ നിരക്ക് വര്‍ദ്ധന റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക്, പ്രത്യേകിച്ച് റെസിഡന്‍ഷ്യല്‍ സെഗ്‌മെന്റിന് ഗുണകരമല്ല, കാരണം ഇത് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കും. 2022 ഏപ്രില്‍ മുതല്‍ ആര്‍ബിഐ 140 ബിപിഎസ് നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തി. അതോടെ ഭവനവായ്പ നിരക്ക് 80 ബിപിഎസാണ് വര്‍ദ്ധിച്ചത്. അതായത് മൊത്തം നിരക്ക് വര്‍ദ്ധനവിന്റെ 50 ശതമാനത്തിലധികം ബാങ്കുകള്‍ കൈമാറ്റം ചെയ്തു. നിലവിലെ വര്‍ദ്ധനവോടെ, ഭവനവായ്പ പലിശനിരക്കുകള്‍ 25-30 ബിപിഎസ് പരിധിയില്‍ ഉയരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വിദഗ്ധര്‍ പറഞ്ഞു.

അതേസമയം ഉത്സവ സീസണോടനുബന്ധിച്ച് ബാങ്കുകള്‍ റിപ്പോ നിരക്ക് ലോണുകളിലേയ്ക്ക് പെട്ടെന്ന് പരിവര്‍ത്തനപ്പെടുത്തില്ലെന്ന് ആര്‍ഇഐഎസ്, ഇന്ത്യ, ജെഎല്‍എല്‍ചീഫ് ഇക്കണോമിസ്റ്റും ഗവേഷണ മേധാവിയുമായ സമന്തക് ദാസ് പറയുന്നു. രണ്ടുവര്‍ഷം മുന്‍പുണ്ടായിരുന്ന 10 ശതമാനത്തേക്കാള്‍ കുറവിലാണ് നിലവില്‍ ഭവനവായ്പ നിരക്കുള്ളതെന്നും അദ്ദേഹം നിരീക്ഷിച്ചു.

സീസണിലെ ഉയര്‍ന്ന ഭവന ആവശ്യവും നിരക്കുകള്‍ പ്രക്ഷേപണം ചെയ്യുന്നതിനെ സ്വാധീനിക്കും. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2022 ന്റെ ആദ്യ പകുതിയില്‍ റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ വില്‍പ്പന 2 മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലും സമാന വളര്‍ച്ച ദൃശ്യമാകുന്നു.

ഈ സാഹചര്യത്തില്‍ പെട്ടെന്ന് നിരക്കുയര്‍ത്താന്‍ ബാങ്കുകള്‍ തയ്യാറാകില്ലെന്നാണ് സമന്തക ദാസ് പറയുന്നത്. എന്നാല്‍ ആറ് മാസത്തിനുള്ളില്‍ പശിശ നിരക്ക് 8-9 ശതമാനമായി വര്‍ധിച്ചേക്കാം.. ഇതോടെ ഭവന വില്‍പനയും വായ്പയെടുക്കുന്നതും കുറയും, അദ്ദേഹം പറഞ്ഞു.

X
Top