വീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്

സാമ്പത്തിക പ്രതിസന്ധിയിൽ ഹിമാചൽ പ്രദേശ്

ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഹിമാചൽപ്രദേശ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ 2 ലക്ഷം ജീവനക്കാർക്കും 1.5 ലക്ഷം പെൻഷൻകാർക്കും സെപ്‌റ്റംബർ ഒന്നിന് ശമ്പളവും പെൻഷനും ലഭിച്ചില്ല.

ക്യാബിനറ്റ് മന്ത്രിമാർ അടുത്ത രണ്ട് മാസത്തേക്ക് ശമ്പളം വാങ്ങില്ലെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പ്രഖ്യാപിച്ചു. സംസ്ഥാനത്തിന് നിലവിൽ 94,000 കോടി രൂപയുടെ കടബാധ്യതയുണ്ട്.

സൗജന്യങ്ങൾക്കൊപ്പം സാമ്പത്തിക ബാധ്യതയും സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ തളർത്തി. കടം വീട്ടാൻ സംസ്ഥാന സർക്കാരിന് പുതിയ വായ്പകൾ എടുക്കേണ്ടി വരുന്നതാണ് പ്രഝാന തിരിച്ചടി.

സംസ്ഥാന സർക്കാരിന് ഏകദേശം 10,000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും ജീവനക്കാർക്ക് അഞ്ചാം തീയതി ശമ്പളവും 10ാം തീയതി പെൻഷനും നൽകിയേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സാമ്പത്തിക പ്രതിസന്ധി സർക്കാർ ജീവനക്കാരെയാണ് ഏറ്റവും കൂടുതൽ സാമ്പത്തികമായി ബാധിക്കുന്നതെന്ന് ഹിമാചൽ പ്രദേശ് ഗവൺമെൻ്റ് എംപ്ലോയീസ് ജോയിൻ്റ് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി ഹീര ലാൽ വർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മാസാവസാനം വരെ ഞങ്ങളുടെ ശമ്പളത്തിനായി കാത്തിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിൽ പ്രശ്നം സർക്കാർ പരിഹരിക്കണമെന്നും അവർ പറഞ്ഞു.

ശമ്പളം വൈകിപ്പിക്കുന്നത് പക്വമായ കാര്യമല്ലെന്നും സർക്കാർ ചോർച്ച പരിശോധിച്ച് ഈ പ്രതിസന്ധി എവിടെ നിന്നാണ് വരുന്നതെന്ന് കണ്ടെത്തണമെന്നും വർമ്മ പറഞ്ഞു.

X
Top