Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

8 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിന് തയ്യാറെടുത്ത് ഹിൻഡാൽകോ ഇൻഡസ്ട്രീസ്

മുംബൈ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 8 ബില്യൺ യുഎസ് ഡോളറിന്റെ മൂലധനച്ചെലവ് കമ്പനിയുടെ വിഭാഗമായ നോവെലിസ് ഇന്ത്യയിൽ ആസൂത്രണം ചെയ്യുന്നതായി ഹിൻഡാൽകോ ഇൻഡസ്ട്രീസ് ചെയർമാൻ കുമാർ മംഗലം ബിർള പറഞ്ഞു. നോവെലിസ് 4.5 ബില്യൺ ഡോളറിന്റെ നിക്ഷേപ സാധ്യതകൾ കണ്ടെത്തിയതായി ഹിൻഡാൽകോയുടെ എജിഎമ്മിൽ സംസാരിക്കവെ ബിർള പറഞ്ഞു.

അതിൽ ഇന്ത്യയിൽ ഏകദേശം 3 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപ സാധ്യതകളാണ് കമ്പനി കണ്ടെത്തിയതെന്ന് പറഞ്ഞ അദ്ദേഹം, കമ്പനിയുടെ ഏകീകൃത പണമൊഴുക്കിന്റെ 70 ശതമാനവും ഇവികൾ, മൊബിലിറ്റി, ബാറ്ററികൾ, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവയുൾപ്പെടെ ഉയർന്ന വളർച്ചയുള്ള ഡൗൺസ്ട്രീം സെഗ്‌മെന്റുകൾക്കായി നീക്കിവയ്ക്കുമെന്ന് അറിയിച്ചു.

ശക്തമായ സാമ്പത്തിക പ്രകടനത്തിന്റെയും ബാലൻസ് ഷീറ്റിന്റെയും പിൻബലത്തിൽ, ഓർഗാനിക് വിപുലീകരണത്താലുള്ള വളർച്ചയുടെ ഒരു പുതിയ തരംഗത്തെ നയിക്കാൻ കമ്പനിക്ക് കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടപ്പിച്ചു. ഹൈബ്രിഡ് സംഭരണത്തോടുകൂടിയ 100 മെഗാവാട്ട് സോളാർ പവർ കപ്പാസിറ്റി ഉൾപ്പെടെ 2025 സാമ്പത്തിക വർഷത്തോടെ 300 മെഗാവാട്ട് പുനരുപയോഗിക്കാവുന്ന ശേഷി കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

X
Top