Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഇസ്രായേൽ ആസ്ഥാനമായുള്ള സ്ഥാപനവുമായി ധാരണാപത്രം ഒപ്പുവച്ച്‌ ഹിൻഡാൽകോ ഇൻഡസ്ട്രീസ്

മുംബൈ: ആദിത്യ ബിർള ഗ്രൂപ്പിന്റെ മെറ്റൽസ് ഫ്ലാഗ്ഷിപ്പ് കമ്പനിയായ ഹിൻഡാൽകോ ഇൻഡസ്ട്രീസ് ഇസ്രായേൽ ആസ്ഥാനമായുള്ള ഫിനർജിയും, ഐഒസി ഫിനർജിയുമായി (ഐഒപി) ധാരണാപത്രത്തിൽ ഒപ്പുവച്ചു. മെറ്റൽ-എയർ ബാറ്ററി സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ഇസ്രായേൽ ആസ്ഥാനമായുള്ള ഫിനർജി. അതേസമയം ഫിനർജിയുടെയും ഇന്ത്യയിലെ പ്രമുഖ ഊർജ്ജ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും സംയുക്ത സംരംഭമാണ് ഐഒപി. ധാരണാപത്രം അനുസരിച്ച്, ഫിനർജിയും ഐഒപിയും ഇന്ത്യയിൽ ഹിൻഡാൽകോയുമായി പ്രത്യേകമായി പങ്കാളികളാകും. അലൂമിനിയം-എയർ ബാറ്ററികൾക്കായുള്ള അലുമിനിയം പ്ലേറ്റുകളുടെ ഗവേഷണം, പൈലറ്റ് നിർമ്മാണം, ഈ ബാറ്ററികളിലെ ഉപയോഗത്തിന് ശേഷം അലുമിനിയം പുനരുപയോഗം ചെയ്യുക എന്നി പ്രവർത്തനങ്ങളിൽ ഈ പങ്കാളിത്തം ശ്രദ്ധ കേന്ദ്രികരിക്കും.

അലൂമിനിയം-എയർ ബാറ്ററികളുടെ പ്രാഥമിക വിഭാഗമായ ഇവി വിപണി 2030 ഓടെ 80 ദശലക്ഷം യൂണിറ്റുകളുടെ സഞ്ചിത വിൽപ്പന കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജർമ്മൻ ഫെഡറൽ മന്ത്രാലയത്തിന്റെ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് കമ്പനി പറഞ്ഞു. അലൂമിനിയം-എയർ ബാറ്ററികൾ മറ്റ് ബാറ്ററി കെമിസ്ട്രികൾക്ക് പ്രായോഗികമായ ഒരു ബദൽ വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഊർജ സംഭരണത്തിനുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ബാറ്ററികളുടെ ആഭ്യന്തര നിർമ്മാണം വർദ്ധിപ്പിക്കാൻ ഈ പങ്കാളിത്തം സഹായിക്കും. ആദിത്യ ബിർള ഗ്രൂപ്പിന്റെ ലോഹ മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര കമ്പനിയാണ് ഹിൻഡാൽകോ ഇൻഡസ്ട്രീസ്. 26 ബില്യൺ ഡോളറിന്റെ വരുമാനമുള്ള ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം കമ്പനിയാണ് ഹിൻഡാൽകോ.

ഹിൻഡാൽകോയുടെ ആഗോള കാൽപ്പാടുകൾ 10 രാജ്യങ്ങളിലായി 50 നിർമ്മാണ യൂണിറ്റുകളിൽ വ്യാപിച്ചുകിടക്കുന്നു. കമ്പനിയുടെ ഏകീകൃത അറ്റാദായം 99.74% ഉയർന്ന് 3,851 കോടി രൂപയായിരുന്നു. തിങ്കളാഴ്‌ച ഹിൻഡാൽകോ ഇൻഡസ്ട്രീസിന്റെ ഓഹരികൾ 3.52% ഉയർന്ന് 362.85 രൂപയായി.

X
Top