Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

തകര്‍ച്ച നേരിട്ട് ഹിന്‍ഡാല്‍കോ ഓഹരി

മുംബൈ: നോവെലിസ് കോര്‍പ്പറേഷന്റെ ക്ലയ്ന്റുകളില്‍ ഒന്ന് അതിന്റെ വരുമാന അനുമാനം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ഹിന്‍ഡാല്‍കോ ഓഹരികള്‍ ഇടിഞ്ഞു. ഹിന്‍ഡാല്‍കോയുടെ സബ്‌സിഡിയറിയാണ് നോവെലിസ് കോര്‍പ്പറേഷന്‍. യുഎസിലെ ഏറ്റവും വലിയ പാനീയ നിര്‍മ്മാതാക്കളില്‍ ഒന്നായ ബോള്‍ കോര്‍പ്പറേഷനാണ് ദുര്‍ബലമായ ഡിമാന്‍ഡ് സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി വളര്‍ച്ച കാഴ്ചപ്പാടില്‍ കുറവ് വരുത്തിയത്.

വരാനിരിക്കുന്ന മാന്ദ്യവും അലുമിനിയം വിലയിടിവും കാരണം പാനീയ ക്യാനുകളുടെ ഡിമാന്റ് ദുര്‍ബലമാകുമെന്നും കമ്പനി അറിയിച്ചു. ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് പറയുന്നതനുസരിച്ച്, നോവെലിസിന്റെ ഏറ്റവും വലിയ ക്ലയ്ന്റുകളിലൊന്നാണ് നോവെലിസ് കോര്‍പ്പറേഷന്‍. ബോള്‍ കോര്‍പ്പറേഷന്റെ വോളിയം ഗൈഡന്‍സ് വെട്ടിക്കുറച്ചത് വരും പാദങ്ങളില്‍ നോവെലിസിന്റെ വരുമാന സാധ്യതകളെ കാര്യമായി ഇല്ലാതാക്കും.

തുടര്‍ന്ന് ഹിന്‍ഡാല്‍കോ ഓഹരി 6 ശതമാനത്തോളം ഇടിവ് നേരിടുകയായിരുന്നു.

ഓഹരികള്‍ക്ക് ജെഫറീസ് അതിന്റെ ‘ഹോള്‍ഡ്’ റേറ്റിംഗ് നിലനിര്‍ത്തിയിട്ടുണ്ട്. 390 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. 1958ല്‍ രൂപീകൃതമായ ഹിന്‍ഡാല്‍കോ ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. ( വിപണി മൂല്യം 90336.34 കോടി രൂപ).

ലോഹം,നോണ്‍ഫെറസ് മേഖലയാണ് പ്രവര്‍ത്തനരംഗം. ചെമ്പ്, ചെമ്പ്, അലുമിയം ഉത്പന്നങ്ങള്‍, മറ്റ് പ്രവര്‍ത്തന നേട്ടങ്ങള്‍, സേവനങ്ങള്‍ എന്നിവയാണ് വരുമാന സ്രോതസ്സുകള്‍. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 56057.00 കോടി രൂപയുടെ വരുമാനം നേടി.തൊട്ടുമുന്നത്തെ പാദത്തേക്കാള്‍ 11.11 ശതമാനം കൂടുതലാണിത്. ലാഭം 3850.00 കോടി രൂപയാക്കാനും കമ്പനിയ്ക്കായി.

34.64 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. 28.85 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 19.22 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.

X
Top