നാലാം പാദത്തിലെ ഹിൻഡാൽകോ ഇൻഡസ്ട്രീസിൻ്റെ സംയോജിജിത അറ്റാദായം 31.6 ശതമാനം ഉയർന്ന് 3,174 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിൽ 2,411 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.
പ്രവർത്തനങ്ങളിൽ നിന്നുള്ള സംയോജിത വരുമാനം 55,994 കോടി രൂപയായി തുടരുകയാണെന്ന് ആദിത്യ ബിർള ഗ്രൂപ്പ് അറിയിച്ചു. ഇതേ കാലയളവിലെ കമ്പനിയുടെ എബിറ്റ്ഡ (EBITDA) 24 ശതമാനം വർധിച്ച് 7,201 കോടി രൂപയായി.
കഴിഞ്ഞ വർഷമിത് 5,818 കോടി രൂപയായിരുന്നു. ഓഹരിയൊന്നിന് 3.50 രൂപയുടെ ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു.
ചെമ്പ് ബിസിനസിൽ നിന്നുള്ള വരുമാനം 20 ശതമാനം വർധിച്ച് 13,424 കോടി രൂപയിലെത്തി.
അലുമിനിയം അപ്‌സ്ട്രീമിൽ നിന്നുള്ള വരുമാനവും 5 ശതമാനം വർധിച്ച് 8,459 കോടി രൂപയായി.
നോവലിസ്
ഈ മാസമാദ്യം യുഎസ് അനുബന്ധ സ്ഥാപനമായ നോവെലിസ് ഐപിഒയുമായി ബന്ധപ്പെട്ട സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനിൽ (എസ്ഇസി) കാർഡ് പത്രികകൾ സമർപ്പിച്ചു.
നോവെലിസ് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിനെക്കുറിച്ച് കമ്പനി സംസാരിച്ചെങ്കിലും വിൽക്കുന്ന ഓഹരികളുടെ എണ്ണമോ പ്രൈസ് ബന്ദോ കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഇഷ്യൂലൂടെ 18 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനി ഏകദേശം 1.2 ബില്യൺ ഡോളർ സമാഹരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അറ്റ്ലാൻ്റ ആസ്ഥാനമായുള്ള നോവെലിസ് ലോകത്തിലെ ഏറ്റവും വലിയ ഫ്ലാറ്റ്-റോൾഡ് അലുമിനിയം ഉൽപ്പന്നങ്ങളുടെ നിർമാതാക്കളാണ്. ഇത് കാറുകൾ മുതൽ സോഡ ക്യാനുകൾ വരെയുള്ള സാധനങ്ങളുടെ നിരയിൽ ഉപയോഗിക്കുന്നു.
മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റവരുമാനം 6 ശതമാനം ഉയർന്ന് 166 മില്യൺ ഡോളറിലെത്തി, ഈ കാലയളവിലെ 28 ശതമാനം ഉയർന്ന് 514 മില്യൺ ഡോളറിലെത്തി.
നാലാം പാദത്തിലെ അറ്റ വിൽപ്പന 7 ശതമാനം ഇടിഞ്ഞ് 4.1 ബില്യൺ ഡോളറിലെത്തി.