രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഇന്ത്യയ്‌ക്കെതിരെ വൻ വെളിപ്പെടുത്തൽ ഉടനെന്ന് ഹിൻഡൻബർഗ്

ന്യൂഡൽഹി∙ ഇന്ത്യയെക്കുറിച്ച് വലിയ വിവരം പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ്.

എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഹിൻഡൻബർഗ് ഇക്കാര്യം അറിയിച്ചത്. ‘ഇന്ത്യയെക്കുറിച്ചുള്ള വലിയ വിവരം പുറത്തുവരും’ എന്നായിരുന്നു സന്ദേശം.

2023 ജനുവരിയിൽ അദാനി കമ്പനിക്കെതിരായ വിവരങ്ങൾ പുറത്തുവിട്ടതും ഹിൻഡൻബർഗായിരുന്നു.

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തിൽ 72 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായിരുന്നു.

വിദേശത്ത് രൂപീകരിച്ച കടലാസ് കമ്പനികളിൽനിന്നും സ്വന്തം കമ്പനികളിലെ ഓഹരികളിൽ നിക്ഷേപം നടത്തി ഓഹരിവില പെരുപ്പിച്ചുകാട്ടി അദാനി ഗ്രൂപ്പ് വൻ ലാഭം കൊയ്തു എന്നതുൾപ്പെടെയുള്ള ആരോപണമാണ് അന്ന് ഹിൻഡൻബർഗ് പുറത്തുവിട്ടത്.

X
Top