
മുംബൈ: ആഗോള ഫണ്ടുകളുടെ നെഗറ്റീവ് പണമൊഴുക്കും ഷോര്‍ട്ട് പൊസിഷനും കാരണം അദാനി ഗ്രൂപ്പ് ഓഹരികള്‍ കുത്തിനെ ഇടിഞ്ഞു. യുഎസ് ട്രേഡഡ് ബോണ്ടുകളും നോണ്‍-ഇന്ത്യന്‍-ട്രേഡഡ് ഡെറിവേറ്റീവ് ഇന്‍സ്ട്രുമെന്റുകളും വഴി അദാനി ഗ്രൂപ്പ് കമ്പനി ഓഹരികളില്‍ ഷോര്‍ട്ട് പൊസിഷന്‍ കൈവശം വയ്ക്കുന്നതായി ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അറിയിക്കുകയായിരുന്നു. ഇതോടെ കമ്പനിയുടെ സാമ്പത്തിക നഷ്ടസാധ്യതകള്‍ സുവ്യക്തമായി.
പ്രധാനപ്പെട്ട ലിസ്റ്റഡ് അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് ഗണ്യമായ തോതില്‍ കടബാധ്യതകളുണ്ട്. മാത്രമല്ല, അമിതവിലകളിലുള്ള ഓഹരികള്‍ പണയം വച്ചും കമ്പനി വായ്പകള്‍ നേടിയിരിക്കുന്നു. തുടര്‍ന്ന് അദാനി പോര്‍ട്ട്്‌സ് ഓഹരി ബുധനാഴ്ച ആദ്യസെഷനില്‍ 5 ശതമാനം ഇടിഞ്ഞു.
നിലവില്‍ 725 രൂപയിലാണ് സ്റ്റോക്കുള്ളത്. തുറമുഖ സേവന ദാതാവിന്റെ ഓഹരി നിലവില്‍ 52 ആഴ്ച ഉയരത്തില്‍ നിന്നും 27 ശതമാനം താഴെയാണ്. 987.90 രൂപയാണ് സ്റ്റോക്കിന്റെ 52 ആഴ്ച ഉയരം.
അദാനി എന്റര്‍പ്രൈസസ് 3 ശതമാനത്തിന്റെ താഴ്ചയാണ് വരിച്ചത്. 3357.10 രൂപയിലാണ് നിലവില്‍ സ്റ്റോക്ക്. ഫോളോ വോണ്‍ പബ്ലിക് ഓഫറിംഗ് വഴി 20,000 കോടി രൂപ സമാഹരിക്കാനിരിക്കെയാണ് സ്റ്റോക്ക് തിരിച്ചടി നേരിടുന്നത്. ജനുവരി 27 നാണ് ഗ്രൂപ്പ് ഫ്‌ളാഗ് ഷിപ്പ് കമ്പനിയുടെ എഫ്പിഒ.
ആങ്കര്‍ബുക്ക് ബുധനാഴ്ചയാണ് ഓപ്പണ്‍ ചെയ്യുന്നത്. 4 ശതമാനം നഷ്ടപ്പെടുത്തിയ അദാനി വില്‍മര്‍ 551.35 രൂപയിലും എന്‍ഡിടിവി 4 ശതമാനം താഴ്ചവരിച്ചും വ്യാപാരം തുടരുന്നു. അദാനി ട്രാന്‍സ്മിഷനും അദാനി ടോട്ടല്‍ഗ്യാസും 3 ശതമാനം വീതമാണ് ദുര്‍ബലമായത്.
ആദാനി ഗ്രീന്‍ എനര്‍ജി 2 ശതമാനവും പൊഴിച്ചു.