2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ഡ്രൈവ് സിസ്റ്റം ഡിസൈൻ സ്വന്തമാക്കി ഹിന്ദുജ ടെക്

മുംബൈ: കമ്പനിയുടെ ഇ-മൊബിലിറ്റി സേവനങ്ങൾ വികസനത്തിൽ നിന്ന് ഉൽപ്പാദനത്തിലേക്ക് വിപുലീകരിക്കുന്നതിനായി ഡ്രൈവ് സിസ്റ്റം ഡിസൈനെ ഏറ്റെടുത്തതായി വൈവിധ്യമാർന്ന ബിസിനസ്സ് കൂട്ടായ്മയായ ഹിന്ദുജ ഗ്രൂപ്പിന്റെ ഭാഗമായ ഹിന്ദുജ ടെക് അറിയിച്ചു.

വെളിപ്പെടുത്താത്ത തുകയ്ക്കായിരുന്നു നിർദിഷ്ട ഏറ്റെടുക്കൽ. വൈദ്യുതീകരിച്ച പ്രൊപ്പൽഷൻ സിസ്റ്റങ്ങൾക്കായി നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് പേരുകേട്ട ആഗോളതലത്തിലെ വിശ്വസനീയമായ എഞ്ചിനീയറിംഗ് കൺസൾട്ടൻസി സ്ഥാപനമാണ് ഡ്രൈവ് സിസ്റ്റം ഡിസൈൻ.

നിലവിൽ, ഡ്രൈവ് സിസ്റ്റം ഡിസൈൻ യുകെ, യുഎസ്, ഏഷ്യ എന്നിവിടങ്ങളിലെ ഓട്ടോമോട്ടീവ്, വാണിജ്യ വാഹന, വ്യോമയാന വ്യവസായങ്ങൾക്കായി വിപുലമായ എഞ്ചിനീയറിംഗ് സേവനങ്ങൾ നൽകുന്നു.

ഇമൊബിലിറ്റി വ്യവസായത്തിലെ കമ്പനിയുടെ വളർച്ചാ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഡ്രൈവ് സിസ്റ്റം ഡിസൈൻ ഏറ്റെടുക്കൽ എന്ന് ഹിന്ദുജ ടെക് സിഇഒ കുമാർ പ്രഭാസ് അഭിപ്രായപ്പെട്ടു.

X
Top