Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

മലേഷ്യയിൽ ഓഫീസ് തുറക്കാനൊരുങ്ങി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്

മുംബൈ: മലേഷ്യയിലെ ക്വാലാലംപൂരിൽ ഒരു ഓഫീസ് തുറക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ച്‌ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്. പുതിയ ബിസിനസ്സ് അവസരങ്ങളും, മലേഷ്യൻ എയർഫോഴ്‌സിന്റെ (RMAF) മറ്റ് ആവശ്യകതകളും പ്രയോജനപ്പെടുത്തുന്നതിന് മലേഷ്യയിലെ ഓഫീസ് കമ്പനിയെ സഹായിക്കുമെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള എഛ്എഎൽ അറിയിച്ചു.

മലേഷ്യയിലെ സുസ്ഥിരമായ എയ്‌റോസ്‌പേസ്, ഡിഫൻസ് ലാൻഡ്‌സ്‌കേപ്പിനായി മലേഷ്യൻ പ്രതിരോധ സേനയെയും വ്യവസായത്തെയും പിന്തുണയ്ക്കുന്നതിലുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഇത് ശക്തിപ്പെടുത്തുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

മലേഷ്യയിൽ മാത്രമല്ല, തെക്ക് കിഴക്കൻ ഏഷ്യയിലെമ്പാടുമായുള്ള കമ്പനിയുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപണി പ്രമോഷൻ ക്വാലാലംപൂരിലെ ഓഫീസ് ഏറ്റെടുക്കുമെന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് കൂട്ടിച്ചേർത്തു. മലേഷ്യയിലെ എച്ച്എഎല്ലിന്റെ ഔദ്യോഗിക പ്രതിനിധിയായ രവി കെ, മേജർ മുഹമ്മദ് ഹുസൈരി, ബിൻ സൈൻ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

പ്രതിരോധ സെക്രട്ടറി അജയ് കുമാർ, മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ബി എൻ റെഡ്ഡി, അഡീഷണൽ സെക്രട്ടറി (ഡിഫൻസ് പ്രൊഡക്ഷൻ) സഞ്ജയ് ജാജു എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു.

X
Top