Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റേത് പ്രതീക്ഷിച്ചതിലും മികച്ച മൂന്നാം പാദ പ്രകടനം

ന്യൂഡല്‍ഹി: പ്രമുഖ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മൂന്നാം പാദത്തില്‍ നടത്തിയത് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം. 2505 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ സ്റ്റാന്‍ഡലോണ്‍ അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 12 ശതമാനം അധികമാണിത്.

സ്റ്റാന്റലോണ്‍ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം ഉയര്‍ന്ന് 15,288 കോടി രൂപയായി. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനമാണിത്. 14,904 കോടി രൂപമാത്രമാണ് വരുമാനമായി പ്രതീക്ഷിച്ചിരുന്നത്.

മുന്‍വര്‍ഷത്തെ സമാന പാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ 13.8 ശഥമാനം വര്‍ധനവ്. ബ്രോക്കറേജുകള്‍ പ്രവചിച്ച ശരാശരി അറ്റാദായം 2481 കോടി രൂപയാണ്. അളവിലെ വര്‍ദ്ധന പ്രതീക്ഷ തോതായ 5 തോതായി ഉയര്‍ന്നു.

എച്ച്യുഎല്ലിന് സാങ്കേതികവിദ്യയും ട്രേഡ്മാര്‍ക്ക് ലൈസന്‍സുകളും നല്‍കുന്നതിനായി യൂണിലിവര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുമായി ഒരു പുതിയ ക്രമീകരണം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍ദ്ദേശത്തിന് ഡയറകടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ഇതുവഴി വിറ്റിവരവ് 3.45 ശതമാനമാക്കി ഉയര്‍ത്താമെന്ന് കമ്പനി കരുതുന്നു.

2022 സാമ്പത്തികവര്‍ഷത്തില്‍ ഇത് 2.65 ശതമാനമായിരുന്നു. സെഗ്മന്റ് അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഹോം കെയര്‍ 32 ശതമാനത്തിന്റെ ഇരട്ട വരുമാന, അളവ് വളര്‍ച്ച സൃഷ്ടിച്ചു. ഫാബ്രിക് വാഷും ഹൗസ്ഹോള്‍ഡ് കെയറും ഉയര്‍ന്ന ഇരട്ട അക്കത്തില്‍ നേട്ടമുണ്ടാക്കുകയായിരുന്നു.

പോര്‍ട്ട്ഫോളിയോയുടെ എല്ലാ ഭാഗങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു. സൗന്ദര്യ,വ്യക്തിഗത പരിചരണം 10 ശതമാനവും സ്‌കിന്‍ ക്ലെന്‍സിംഗ് ശക്തമായ ഇരട്ട അക്ക വളര്‍ച്ചയും കൈവരിച്ചു. ക്ലിനിക് പ്ലസിലെ ശക്തമായ പ്രകടനത്തിന്റെ നേതൃത്വത്തില്‍ ഹെയര്‍ കെയര്‍ ഉയര്‍ന്ന ഒറ്റ അക്കത്തില്‍ നേട്ടമുണ്ടാക്കി.

ഫുഡ്സ്, കോഫി, ഐസ്‌ക്രീം എന്നിവയിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ഫുഡ്സ് ആന്‍ഡ് റിഫ്രഷ്മെന്റ് വിഭാഗം 7 ശതമാനം ഉയര്‍ച്ചയാണ് നേടിയത്.

X
Top