ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഹിന്ദുസ്ഥാന്‍ സിങ്കിന്റെ അറ്റാദായത്തില്‍ 36% ഇടിവ്

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ സിങ്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1964 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 36.48 ശതമാനം കുറവാണിത്. മൊത്തം വരുമാനം 7564 കോടി രൂപയായി കുറഞ്ഞപ്പോള്‍ ചെലവ് 4954 കോടി രൂപയായിട്ടുണ്ട്.

യഥാക്രമം 9697 കോടി രൂപയും 5025 കോടി രൂപയുമായിരുന്നു മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ വരുമാനവും ചെലവും. ഒരു വേദാന്ത ഗ്രൂപ്പ് കമ്പനിയാണ് ഹിന്ദുസ്ഥാന്‍ സിങ്ക്.

സിങ്ക്, ലെഡ്,വെള്ളി എന്നിവ ഉത്പാദിപ്പിക്കുന്നു.

X
Top