ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

എച്ച്എംഡി ബ്രാന്റിൽ ആദ്യ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയിലേക്ക്

ച്ച്എംഡി യുടെ ആദ്യ സ്മാർട്ഫോൺ ഇന്ത്യയിലേക്കെത്തുന്നു. ജൂലായ് 25 ന് ഫോൺ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എച്ച്എംഡിയെ കുറിച്ച് അറിയാത്തവരുണ്ടാവാം. നോക്കിയ ബ്രാന്റിലുള്ള ഫോണുകൾ പുറത്തിറക്കുന്ന കമ്പനിയാണ് എച്ച്എംഡി ഗ്ലോബൽ.

നോക്കിയയുടെ പേരിലുള്ള സ്മാർട്ഫോണുകളും ഫീച്ചർ ഫോണുകളും നിർമിക്കുന്നതിനൊപ്പം എച്ച്എംഡിയുടെ സ്വന്തം ബ്രാന്റിൽ പുതിയ സ്മാർട്ഫോണുകൾ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

‘എച്ച്എംഡി ആരോ’ (HMD Arrow) എന്ന പേരിലായിരിക്കും ഫോൺ പുറത്തിറങ്ങുകയെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. എന്നാൽ മറ്റൊരു പേരിലാണ് ഫോൺ പുറത്തിറങ്ങുകയെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഫോൺ പുറത്തിറക്കുന്ന കൃത്യമായ തീയ്യതി കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

ഏപ്രിലിൽ യൂറോപ്പിൽ അവതരിപ്പിച്ച എച്ച്എംഡി പൾസ് എന്ന സ്മാർട്ഫോണിന്റെ റീബ്രാന്റ് ചെയ്ത പതിപ്പായിരിക്കാം ഇന്ത്യയിൽ അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്. നോക്കിയ സ്മാർട്ഫോണുകളെ പോലെ തന്നെ ബജറ്റ് നിരക്കിലുള്ള ഫോൺ ആയിരുന്നു യൂറോപ്പിൽ അവതരിപ്പിച്ച എച്ച്എംഡി പൾസ്.

നേരത്തെ എച്ച്എംഡി തന്നെയാണ് ഫോണിന് ആരോ (Arrow) എന്ന പേര് നൽകുമെന്ന് അറിയിച്ചത്. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ നടത്തിയ ഒരു മത്സരത്തിലൂടെയാണ് ഈ പേര് തിരഞ്ഞെടുത്തത്.

എന്നാൽ നിയമപരമായ കാരണങ്ങളാൽ ഈ പേര് ഉപയോഗിക്കാനാവില്ല. ദിവസങ്ങൾക്കുള്ളിൽ പുതിയ പേര് അറിയിക്കുമെന്ന് കമ്പനി പറഞ്ഞു.

മറ്റ് കമ്പനികളെ പോലെ മൾട്ടി ബ്രാന്റ് നയം പിന്തുടരാനാണ് എച്ച്എംഡിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി നോക്കിയ ഫോണുകൾ അവതരിപ്പിക്കുന്നതിനൊപ്പം എച്ച്എംഡിയ്ക്ക് സ്വന്തം പേരിലും സ്മാർട്ഫോണുകൾ അവതരിപ്പിക്കാനാവും.

നോക്കിയ സ്മാർട്ഫോണുകൾ പുറത്തിറക്കിയിരുന്നുവെങ്കിലും മിഡ് റേഞ്ചിന് മുകളിലുള്ള സ്മാർട്ഫോൺ വിഭാഗത്തിൽ മറ്റ് കമ്പനികളോട് മത്സരിക്കാൻ എച്ച്എംഡി ഇതുവരെ ശ്രമിച്ചിരുന്നില്ല.

എച്ച്എംഡി പൾസ് റീബ്രാന്റ് ചെയ്തുവരുന്ന പതിപ്പാണെങ്കിൽ എച്ച്എംഡിയുടെ ഇന്ത്യയിലെത്തുന്ന ആദ്യ ഫോണിന് 15000 രൂപയിൽ താഴെ ആയിരിക്കും വില. എച്ച്എംഡി പൾസ് 140 യൂറോയ്ക്കാണ് വിറ്റിരുന്നത്.

6.67 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ, എൽസിഡി സ്ക്രീൻ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയുണ്ട് ഇതിന്. 8 എംപി ആണ് സെൽഫി ക്യാമറ, 13 എംപിയുടെ റിയർ ക്യാമറയുമുണ്ട്. 12എൻഎം യുണിസോക്ക് ടി6.6 പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം.

ഫിംഗർപ്രിന്റ് സ്കാനറും, 128 ജിബി സ്റ്റോറേജും, 5000 എംഎഎച്ച് ബാറ്ററിയും എച്ച്എംഡി പൾസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യൻ പതിപ്പിൽ ചിലപ്പോൾ മാറ്റങ്ങളെന്തെങ്കിലും ഉണ്ടാവാം.

X
Top