2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

6 ലക്ഷം കോടി രൂപ പിന്നിട്ട് എസ്ബിഐയുടെ ഹോം ലോൺ

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാവന വായ്പ 6 ലക്ഷം കോടി രൂപ കടന്നു. 28 ലക്ഷത്തിലധികം പേരാണ് എസ്ബിഐയിൽ നിന്നും ഭവന വായ്പ എടുത്തിട്ടുള്ളത്. ഈ ഉത്സവ സീസണിൽ ഭവന വായ്പകളിൽ എസ്ബിഐ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

2022 ഒക്ടോബർ 4 മുതൽ 2023 ജനുവരി 31 വരെയുള്ള ഭവന വായ്പകളിൽ 15 ബേസിസ് പോയിന്റ് മുതൽ 30 ബേസിസ് പോയിന്റ് വരെ ഇളവാണ്‌ എസ്ബിഐ നൽകുക. സാധരണ എസ്ബിഐയുടെ ഭാവന വായ്പയുടെ പലിശ നിരക്ക് 8.55 ശതമാനം മുതൽ 9.05 ശതമാനം വരെയാണ്. എന്നാൽ ഉത്സവ സീസണിൽ ഇത് 8.40 ശതമാനം വരെ ആയിരിക്കും. കൂടാതെ 2023 ജനുവരി 31 വരെ പ്രോസസ്സിംഗ് ഫീസിൽ ഇളവുകളും എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.

2021 ജനുവരിയിൽ ബാങ്കിന്റെ ഭവന വായ്പ 5 ലക്ഷം കോടി രൂപ കടന്നതായി ബാങ്ക് വ്യക്തമാക്കിയിരുന്നു. ഭവന വായ്പ വിഭാഗത്തിൽ 6 ലക്ഷം കോടി രൂപ പിന്നിടുന്ന ആദ്യത്തെ വായ്പ ദാതാവാണ് എസ്ബിഐ.

അതേസമയം, എസ്ബിഐ ഉത്സവ സീസണിൽ വാഗ്ദാനം ചെയ്യുന്ന ഭവന വായ്പയുടെ കിഴിവ് ലഭിക്കുക സിബിൽ സ്‌കോർ അനുസരിച്ച് ആയിരിക്കും. സിബിൽ സ്‌കോർ 800-നേക്കാൾ കൂടുതലോ അതിന് തുല്യമോ ഉള്ള വായ്പക്കാർക്ക് ബാങ്ക് 8.40 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് സാദാരണ നിരക്കായ 8.55 ശതമാനം എന്ന നിരക്കിനെ അപേക്ഷിച്ച് 15 ബേസിസ് പോയിന്റ് കുറവാണ്.

കൂടാതെ, 750 മുതൽ 799 വരെ ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് സാധാരണ നിരക്കായ 8.65 നെക്കാൾ 25 ബേസിസ് പോയിന്റ് ഇളവോടെ 8.40 ശതമാനം പലിശ നിരക്ക് അനുവദിക്കുന്നു. അതേസമയം, 700 മുതൽ 749 വരെ സിബിൽ സ്‌കോർ ഉള്ള വായ്പക്കാർക്ക് സാധരണ ഭവന വായ്പയുടെ പലിശ നിരക്ക് 8.75 ശതമാനം ആണ്.

എന്നാൽ ഉത്സവ സീസണിൽ എസ്ബിഐ 20 ബേസിസ് പോയിന്റുകളുടെ ഇളവ് നൽകുന്നു. 8.55% ശതമാനമാണ് ഈ കാലയളവിലെ പലിശ നിരക്ക്.

X
Top