ആറ് എയര്‍ബാഗുകള്‍, 3-പോയന്റ് ഇഎല്‍ആര്‍ സീറ്റ് ബെല്‍റ്റുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ സിറ്റി, എലിവേറ്റ് ഗ്രേഡുകളില്‍ ഉടനീളം നല്‍കുന്നു.
ന്യൂഡല്‍ഹി, ഏപ്രില്‍ 1, 2024: ഇന്ത്യയിലെ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളിലെ മുന്‍നിരക്കാരായ ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡ് (എച്ച്സിഐ എല്‍) തങ്ങളുടെ എലിവേറ്റ്, സിറ്റി, സിറ്റി ഇ: എച്ച്ഇവി, അമേസ് എന്നിങ്ങനെയുള്ള കാറുകളുടെ സമ്പൂര്‍ണ്ണ നിരകളിലും സുരക്ഷാ ഫീച്ചറുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഒന്നുകൂടി ഊട്ടി ഉറപ്പിച്ചിരിക്കുന്നു. 2050-ഓടു കൂടി ആഗോള തലത്തില്‍ ഹോണ്ടയുടെ വാഹനങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടിമുട്ടലുകളില്‍ ഒരു മരണം പോലും സംഭവിക്കരുത് എന്ന് ഉറപ്പ് വരുത്തുന്ന കമ്പനിയുടെ ആഗോള വീക്ഷണത്തിന്റെ ചുവടു പിടിച്ചു കൊണ്ടാണ് ഈ മെച്ചപ്പെടുത്തലുകള്‍ വരുത്തിയിരിക്കുന്നത്.
ജനപ്രിയ മോഡലുകളായ ഹോണ്ട എലിവേറ്റിലും ഹോണ്ട സിറ്റിയിലും ഇനി ആറ് എയര്‍ബാഗുകളും 3- പോയന്റ് എമര്‍ജന്‍സി ലോക്കിങ്ങ് റിട്രാക്റ്റര്‍ (ഇഎല്‍ആര്‍) സീറ്റ് ബെല്‍റ്റുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ ഉണ്ടായിരിക്കും. ഈ മോഡലുകളിൽ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന നിരവധി മറ്റ് ഫീച്ചറുകളും കൂട്ടിച്ചേർക്കും. ഇതിനകം തന്നെ ആറ് എയർബാഗുകൾ സജ്ജീകരിച്ചിട്ടുള്ള സിറ്റി ഇ: എച്ച്ഇവിയിൽ ഇനി അഞ്ച് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകളും ഉണ്ടാകും. അഞ്ച് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകളോടൊപ്പം മെച്ചപ്പെട്ട സുരക്ഷ ഹോണ്ട അമേസിലും ഉണ്ടാകും.
സുരക്ഷിതത്വ പാക്കേജ് മെച്ചപ്പെടുത്തുന്നതിനെപ്പറ്റി സംസാരിക്കവെ ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡിന്റെ പ്രസിഡന്റും സി ഇ ഒയുമായ ശ്രീ തക്കുയ സുമുറ പറഞ്ഞു, “സജീവവും അല്ലാത്തതുമായ സുരക്ഷാ ഫീച്ചറുകളുടെ സമഗ്രമായ നിരകളിലൂടെ ഞങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുവാനുള്ള അചഞ്ചലമായ പ്രതിബദ്ധത ഹോണ്ട എന്നും പ്രകടിപ്പിക്കാറുണ്ട്. ഡ്രൈവര്‍മാരുടേയും യാത്രക്കാരുടേയും മറ്റ് വാഹനങ്ങളിലൂടെ റോഡ് ഉപയോഗിക്കുന്നവരുടേയും സുരക്ഷിതത്വം ഒരുപോലെ സംരക്ഷിക്കുക എന്നുള്ളത് ഹോണ്ടയുടെ മുഖ്യ പരിഗണനയില്‍പ്പെട്ട കാര്യമാണ്. ഹോണ്ട വാഹനങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടിമുട്ടലുകളില്‍ ഒരാള്‍ പോലും മരിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുവാനുള്ള ഞങ്ങളുടെ ആഗോള ലക്ഷ്യത്തിന്റേയും ‘എല്ലാവര്‍ക്കും സുരക്ഷിതത്വം’ എന്ന സമീപനത്തിന്റേയും ചുവടു പിടിച്ചു കൊണ്ട് എലിവേറ്റിലും സിറ്റിയിലും ഒരുപോലെ ആറ് എയര്‍ബാഗുകള്‍ എല്ലാ മോഡലുകളിലും വാഗ്ദാനം ചെയ്യുകയാണ്. ഇന്ത്യയിലെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടു വരികയും ഉപഭോക്താക്കള്‍ക്കിടയില്‍ സുരക്ഷിതത്വം സംബന്ധിച്ചുള്ള ബോധം വര്‍ദ്ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വേളയില്‍ സുരക്ഷിതത്വത്തിന്റെ അളവുകോലുകള്‍ക്കെല്ലാം അപ്പുറത്തേക്ക് എത്തിച്ചേര്‍ന്നു കൊണ്ട് മികവും ഉപഭോക്തൃ സംതൃപ് തിയും നല്‍കുക എന്നുള്ള കാര്യത്തില്‍ ഹോണ്ട അടിയുറച്ച് വിശ്വസിക്കുന്നു.”
അതാത് മോഡലുകളിലും ഗ്രേഡുകളിലും വരുത്തിയിരിക്കുന്ന മെച്ചപ്പെടുത്തിയ ഫീച്ചറുകളുടെ സംക്ഷിപ്ത രൂപം:
ഹോണ്ട എലിവേറ്റ്:
• എല്ലാ ഗ്രേഡുകളിലും ഒരുപോലെ ആറ് എയര്‍ബാഗുകള്‍ (എസ് വി, വി, വി എക്‌സ് എന്നിവയിൽ പുതുതായി അവതരിപ്പിക്കുന്നു).
• എല്ലാ ഗ്രേഡുകളിലും ഉടനീളം 5 സീറ്റുകളിലും ക്രമീകരിക്കാവുന്ന ഹെഡ് റസ്‌ട്രെയിന്‍ഡിനൊപ്പം 3- പോയന്റ് അടിയന്തിര ലോക്കിങ്ങ് റിട്രാക്റ്റര്‍ സീറ്റ് ബെല്‍റ്റുകള്‍. (എല്ലാ ഗ്രേഡുകളിലും പുതുതായി അവതരിപ്പിക്കുന്ന റിയര്‍ സെന്റര്‍ 3- പോയന്റ് സീറ്റ് ബെല്‍റ്റും ഹെഡ്ഡ് റസ്‌ട്രെയിന്‍ഡും.)
• എല്ലാ ഗ്രേഡുകളിലും ഉടനീളം 5 സീറ്റുകള്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ (പുതുതായി അവതരിപ്പിക്കുന്ന പിറകിലെ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എല്ലാ ഗ്രേഡുകളിലും.)
• എല്ലാ ഗ്രേഡുകളിലും ലിഡ് സ്റ്റാന്‍ഡേര്‍ഡിലുള്ള ഡ്രൈവര്‍ ആന്റ് അസിസ്റ്റന്റ് സണ്‍ വൈസര്‍ വാനിറ്റി മിറര്‍. (എസ് വി, വി, വി എക്‌സ് എന്നിവയില്‍ പുതുതായി അവതരിപ്പിക്കുന്നു.)
• എല്ലാ ഗ്രേഡുകളിലും ഉടനീളം 17.7 സെന്റീമീറ്റര്‍ (7 ഇഞ്ച്) എച്ച് ഡി ഫുള്‍ കളര്‍ ടി എഫ് ടി എം ഐ ഡിയോടു കൂടിയ ഡിജിറ്റല്‍ അനലോഗ് ഇന്റഗ്രേറ്റഡ് മീറ്റര്‍ (എസ് വി, വി എന്നിവയില്‍ പുതുതായി അവതരിപ്പിക്കുന്നു).
• വി, വി എക്‌സ്, സെഡ് എക്‌സ് എന്നിവയില്‍ സില്‍ വര്‍ പെയിന്റോടു കൂടിയ ഫ്രണ്ട് എ സി വെന്റുകളുടെ നോബ്, ഫാന്‍/ടെമ്പറേച്ചര്‍ കണ്‍ ട്രോള്‍ നോബ് മെച്ചപ്പെടുത്തല്‍.
എലിവേറ്റ്മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകളോടെ | എസ് വി | വി | വി എക്‌സ് | സെഡ് എക്സ് |
1.5എല്‍ ഐ-വി ടെക് എംടി | 11,91,000 | 12,71,000 | 14,10,000 | 15,41,000 |
1.5എല്‍ ഐ-വി ടെക് സിവിടി | _ | 13,71,000 | 15,10,000 | 16,43,000 |
-പേള്‍, ഡുവല്‍ടോണ്‍ എക്‌സ്റ്റീരിയര്‍ കളറുകള്‍ക്ക് അധികവില ബാധകമാണ്.
ഹോണ്ട സിറ്റി:
• എല്ലാ ഗ്രേഡുകളിലും ഒരുപോലെ ആറ് എയര്‍ബാഗുകള്‍ (എസ് വി, വി എന്നിവയില്‍ പുതുതായി അവതരിപ്പിക്കുന്നു.)
• എല്ലാ ഗ്രേഡുകളിലും ഉടനീളം 5 സീറ്റുകള്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ (എല്ലാ ഗ്രേഡുകളിലും റിയര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ പുതുതായി അവതരിപ്പിക്കുന്നു.)
• 10.6 സെന്റീമീറ്റര്‍ (4.2 ഇഞ്ച്) കളര്‍ ടി എഫ് ടി മീറ്റര്‍ ഡിസ്‌പ്ലേ എസ് വി ഗ്രേഡില്‍ പുതുതായി അവതരിപ്പിക്കുന്നു.
• 8 സ്പീക്കര്‍ പ്രീമിയം സറൗണ്ട് സൗണ്ട് സിസ്റ്റം വി എക്‌സ് ഗ്രേഡില്‍ പുതുതായി അവതരിപ്പിക്കുന്നു.
• റിയര്‍ സണ്‍ഷെയ്ഡ് വിഎക്‌സ് ഗ്രേഡില്‍ പുതുതായി അവതരിപ്പിക്കുന്നു.
സിറ്റി ഇ: എച്ച് ഇ വി:
• എല്ലാ സീറ്റുകളിലും സീറ്റ് ബെൽറ്റ് റിമൈൻഡർ
സിറ്റി മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകളോടെ | എസ് വി | വി | വി എക്‌സ് | സെഡ് എക്സ് |
1.5എല്‍ ഐ-വി ടെക് എംടി | 12,08,100 | 12,85,000 | 13,92,000 | 15,10,000 |
1.5എല്‍ ഐ-വി ടെക് സിവിടി | _ | 14,10,000 | 15,17,000 | 16,35,000 |
ഇ-എച്ച് ഇവി | _ | _ | _ | 20,55,100 |
-പേള്‍, ഡുവല്‍ടോണ്‍ എക്‌സ്റ്റീരിയര്‍ കളറുകള്‍ക്ക് അധികവില ബാധകമാണ്.
ഹോണ്ട അമേസ്:
• എല്ലാ ഗ്രേഡുകളിലും 5 സീറ്റുകള്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ (എല്ലാ ഗ്രേഡുകളിലും റിയര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ പുതുതായി അവതരിപ്പിക്കുന്നു.)
അമേസ് മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകളോടെ | എസ് | വി എക്സ് |
1.2എല്‍ ഐ-വി ടെക് എംടി | 7,92,800 | 9,04,000 |
1.2എല്‍ ഐ-വി ടെക് സിവിടി | 8,82,600 | 9,86,000 |
-പേള്‍ എക്‌സ്റ്റീരിയര്‍ കളറിന് അധികവില ബാധകമാണ്.
മെച്ചപ്പെടുത്തിയ ഈ മോഡലുകള്‍ എല്ലാം തന്നെ രാജ്യത്തുടനീളമുള്ള അംഗീകൃത ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ നിന്നും ലഭ്യമാണ്.
ഹോണ്ട കാർസ് ഇന്ത്യാ ലിമിറ്റഡിനെ കുറിച്ച്
ഇന്ത്യയിലെ മുൻ നിര പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യാ ലിമിറ്റഡ് (എച്ച് സി ഐ എൽ) ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഹോണ്ടയുടെ യാത്രാ കാർ മോഡലുകളും സാങ്കേതികവിദ്യകളും നൽകുക എന്നുള്ള ലക്ഷ്യംവച്ച് 1995 ഡിസംബറിൽ ആരംഭിച്ചതാണ്. യുപിയിലെ ഗ്രേറ്റർ നോയിഡയിൽ കോർപ്പറേറ്റ് ഓഫീസുള്ള എച്ച്സിഐഎല്ലിന്റെ അത്യന്താധുനിക നിർമ്മാണ സംവിധാനം രാജസ്ഥാനിലെ ആൽവാർ ജില്ലയിലുള്ള തപൂക്കരയിൽ സ്ഥിതി ചെയ്യുന്നു.
ദീർഘകാലം നിലനിൽക്കുക, വിശ്വാസ്യത, സുരക്ഷ, ഇന്ധനക്ഷമത എന്നീ വ്യവസ്ഥാപിത ഗുണനിലവാരങ്ങൾക്ക് പുറമെ അത്യാധുനിക രൂപകൽപ്പന, സാങ്കേതികവിദ്യ എന്നിവയുമായി അതിശക്തമാം വിധം സമ്മേളിച്ചു നിൽക്കുന്നു ഹോണ്ട മോഡലുകൾ. രാജ്യത്തിന്റെ മുക്കിലും മൂലയിലും പരന്നുകിടക്കുന്ന അതിശക്തമായ വിൽപ്പന, വിതരണ ശൃംഖലയാണ് കമ്പനിക്കുള്ളത്.
പുതിയ കാർ ബിസിനസ്സിനു പുറമേ ഹോണ്ട ഓട്ടോ ടെറസ് എന്ന സ്ഥാപനത്തിലൂടെ മുൻ ഉടമസ്ഥതയിലുള്ള കാറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച വേദിയും ഒരുക്കുന്നു. ഹോണ്ട സർട്ടിഫൈ ചെയ്ത മുൻ ഉടമസ്ഥതയിലുള്ള കാറുകൾ നിലവാരവും മനസമാധാനവും ഉറപ്പ് നൽകി കൊണ്ട് രാജ്യത്തുടനീളമുള്ള മുൻ ഉടമസ്ഥതിയിലുള്ള കാറുകളുടെ വളർന്നു കൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന ഉപയോക്താക്കൾക്ക് സേവനം നൽകുന്നു.