കൊച്ചി: രാജ്യത്തെ മുൻനിര ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ആഭ്യന്തര വിപണിയിൽ ആറ് കോടി വാഹനങ്ങളുടെ വില്പന നേടി ചരിത്രനേട്ടം കൈവരിച്ചു.
ഇന്ത്യൻ വിപണിയോടുള്ള പ്രതിബദ്ധത അടിവരയിടുന്നതാണ് ഈ ശ്രദ്ധേയമായ നേട്ടം. 2001ലാണ് ആദ്യ ഇരുചക്ര വാഹനമായ ആക്ടീവയുമായി ഹോണ്ട ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്, ആക്ടീവ, ഷൈൻ മോഡലുകളാണ് ഈ അതിവേഗ നേട്ടത്തിൽ വലിയ പങ്കുവഹിച്ചത്.
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ചതും ഈ രണ്ട് ഐക്കണിക് മോഡലുകളാണ്.