ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ഹോണ്ട എസ്പി125 സ്‌പോര്‍ട്‌സ് എഡിഷന്‍ പുറത്തിറക്കി

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യപുതിയ എസ്പി125 സ്‌പോര്‍ട്‌സ് എഡിഷന്‍ അവതരിപ്പിച്ചു. 90,567 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിങ് ഡീലര്‍ഷിപ്പുകളിലും പരിമിത കാലത്തേക്ക് പുതിയ പതിപ്പ് ലഭ്യമാവും. ബുക്കിങ് തുടങ്ങി.

മാറ്റ് മഫു കവര്‍, മെച്ചപ്പെടുത്തിയ ഗ്രാഫിക്‌സ് എന്നിവക്കൊപ്പം ബോഡി പാനലുകളിലും അലോയ് വീലുകളിലും ചടുലമായ സ്‌ട്രൈപ്പുകളുമായി ആകര്‍ഷകവും കുരുത്തുറ്റതുമായ ഡിസൈനാണ് പുതിയ എസ്പി125 പതിപ്പിന്. ഡീസെന്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക് എന്നീ കളര്‍ ഷേഡുകളിലാണ് പുതിയ പതിപ്പ് വരുന്നത്.

എല്‍ഇഡി ഹെഡ്‌ലാമ്പ്, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റല്‍ കണ്‍സോള്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, മൈലേജ് ഇന്‍ഫര്‍മേഷന്‍ തുടങ്ങി മികച്ച ഫീച്ചറുകളും എസ്പി125 സ്‌പോര്‍ട്‌സ് പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എട്ട് കി.വാട്ട് കരുത്തും, 10.9 എന്‍എം ടോര്‍ക്കും നല്‍കുന്ന സിംഗിള്‍ സിലിണ്ടര്‍ ബിഎസ്6 ഒബിഡി2 അനുസൃത പിജിഎം-എഫ്‌ഐ എഞ്ചിനാണ് വാഹനത്തിന്. പ്രത്യേക 10 വര്‍ഷത്തെ വാറന്റി പാക്കേജും ഹോണ്ട സ്‌പോര്‍ട്‌സ് എഡിഷന്‍ വാഗ്ദാനം ചെയ്യുന്നു.

ഹോണ്ട എസ്പി125 അതിന്റെ നൂതന സവിശേഷതകളും സ്‌റ്റൈലിഷ് ഡിസൈനും ത്രില്ലിങും കൊണ്ട് ഉപഭോക്താക്കളെ ആവേശഭരിതരാക്കുന്നുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പ്രസിഡന്റും സിഇഒയും, മാനേജിങ് ഡയറക്ടറുമായ സുത്സുമു ഒട്ടാനി പറഞ്ഞു.

X
Top