മുംബൈ: മികച്ച ജൂണ്‍ പാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ ലിമിറ്റഡ് ചൊവ്വാഴ്ച മികച്ച പ്രകടനം കാഴ്ചവച്ചു. 7 ശതമാനം ഉയര്‍ന്ന് 42,689 രൂപയിലാണ് നിലവില്‍ ഓഹരിയുള്ളത്. ഇതോടെ ഇതുവരെയുള്ള നേട്ടം 47,260 ശതമാനമാക്കാനും ഓഹരിയ്ക്കായി.
ജൂണിലവസാനിച്ച പാദത്തില്‍ കമ്പനിയുടെ വരുമാനം 15 ശതമാനം വര്‍ധിച്ച് 786.17 കോടി രൂപയായിരുന്നു. അറ്റാദായം 11.5 ശതമാനം വര്‍ധിപ്പിച്ച് 102 കോടി രൂപയാക്കാനും കമ്പനിയ്ക്കായി. നികുതി കഴിച്ചുള്ള ലാഭം 40 ശതമാനം തുടര്‍ച്ചയായി വര്‍ധിച്ച് 73 കോടി രൂപയായി.
ഇബിറ്റയില്‍ 4.6 ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധനവാണുണ്ടായത്. ഈ പാദത്തില്‍ രേഖപ്പെടുത്തിയ ഇബിറ്റ 122 കോടി രൂപയാണ്. അതേസമയം മാര്‍ജിന്‍ 17.07 ശതമാനത്തില്‍ നിന്നും 15.52 ശതമാനമായി കുറഞ്ഞു.തുടര്‍ച്ചയായി നോക്കുമ്പോള്‍ മാര്‍ജിനില്‍ 13 ശതമാനത്തിന്റെ കുറവാണുണ്ടായത്.
4,754.04 കോടി വിപണി മൂല്യമുള്ള ഹണിവെല്‍ ഓട്ടോമോഷന്‍ ലാര്‍ജ് ക്യാപ് കമ്പനിയാണ്. ബില്‍ഡിംഗ് നിര്‍മ്മാണത്തിനാവശ്യമായ പ്രൊസസുകള്‍, സോഫ്റ്റ് വെയര്‍ സൊല്യുഷനുകള്‍, എന്നിവ നല്‍കുന്ന കമ്പനിയാണിത്.
സെന്‍സിംഗും നിയന്ത്രണവും, പാരിസ്ഥിതിക കമ്പഷന്‍ നിയന്ത്രണം, ഓട്ടോമേഷന്‍, എഞ്ചിനീയറിഗ് എന്നീ രംഗങ്ങളില്‍ നിരവധി ഉത്പന്നങ്ങള്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കുന്നു. ഒരു ഫോര്‍ച്യൂണ്‍ ഇന്ത്യ 500 കമ്പനിയാണിത്.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 215.82 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം കൈവരിച്ച ഓഹരി കൂടിയാണ് ഹണിവെല്‍ ഓട്ടോമേഷന്റേത്.