Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

വളര്‍ച്ചാ ഘട്ടത്തില്‍ ആശുപത്രി മേഖല

മുംബൈ: ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍, അപ്പോളോ ഹോസ്പിറ്റല്‍സ് തുടങ്ങിയ പ്രധാന സ്വകാര്യ ആശുപത്രി ശൃംഖലകള്‍ രേഖപ്പെടുത്തിയത് 23 ശതമാനം വരുമാന വളര്‍ച്ച. മൊത്തത്തില്‍ ഓരോ കിടയ്ക്കയ്ക്കുമുള്ള ശരാശരി വരുമാനം മെച്ചപ്പെട്ടു. കേസുകളുടെ ഉയര്‍ച്ചയും പണം നല്‍കുന്നവരുടെ മിശ്രിതവുമാണ് കാരണം.

ഡയഗ്‌നോസ്റ്റിക് മേഖലയെ സംബന്ധിച്ചിടത്തോളം, കടുത്ത മത്സര സമ്മര്‍ദ്ദം ഉണ്ടായിരുന്നിട്ടും കോവിഡ് ഇതര വരുമാനം11-12 ശതമാനം സ്ഥിരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അപ്പോളോയുടെ വരുമാന ഉണര്‍വ് 21 ശതമാനമാണ്.പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ (ഇബിറ്റ) മാര്‍ജിന്‍ 11.3 ശതമാനം.

കോവിഡ് ഭീഷണി ശമിച്ചതിനെ തുടര്‍ന്നാണ് മേഖല ആരോഗ്യം വീണ്ടെടുത്തത്. മാത്രമല്ല, വിപുലീകരണ ശ്രമവും സജീവമാണ്.ലയനങ്ങളിലൂടെയും ഏറ്റെടുക്കലുടെയും (എം & എ) ബ്രൗണ്‍ഫീല്‍ഡ് നിക്ഷേപങ്ങളിലൂടെയും നെറ്റ് വര്‍ക്കില്‍ കൂടുതല്‍ കിടക്കകള്‍ ചേര്‍ക്കാനൊരുങ്ങുകയാണ് ആശുപത്രികള്‍.

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ എംഡി അശുതോഷ് രഘുവംശി ഇക്കാര്യം സ്ഥിരീകരിക്കുന്നു.”മനേസറിലെ മെഡിയോര്‍ ഹോസ്പിറ്റല്‍ അടുത്തിടെ ഏറ്റെടുത്തത് വിപുലീകരണ തന്ത്രത്തിന്റെ ഭാഗമാണ്. ഡല്‍ഹി എന്‍സിആര്‍ മേഖലയിലും സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്. കൂടാതെ അത്യാധുനിക ലാബുകള്‍ ആരംഭിച്ചു. മെഡിക്കല്‍ ടൂറിസത്തിലും ആരോഗ്യകരമായ വളര്‍ച്ച പ്രതീക്ഷിക്കുന്നു, ” അദ്ദേഹം പറഞ്ഞു.

ബ്രൗണ്‍ഫീല്‍ഡ്, അജൈവ മോഡുകളിലൂടെ വളരാനാണ് ഫോര്‍ട്ടിസ് ലക്ഷ്യമിടുന്നത്. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ബ്രൗണ്‍ഫീല്‍ഡ് വിപുലീകരണം മാത്രം 1,400 ബെഡുകള്‍ ചേര്‍ക്കും. ടയര്‍ 2,3 നഗരങ്ങളിലേയ്ക്ക് സേവനം വ്യാപിപ്പിക്കാനും ശ്രമമുണ്ട്.

2020 ലെ പകര്‍ച്ച വ്യാധി വിപുലീകരണ ശ്രമങ്ങളെ തകിടം മറിച്ചിരുന്നു. കുറഞ്ഞ ഒക്യുപെന്‍സി,മെഡിക്കല്‍ ടൂറിസത്തിന്റെ അഭാവം എന്നിവ കാരണം നടപടി ക്രമങ്ങള്‍ മാറ്റിവയ്ക്കാന്‍ ആശുപത്രികള്‍ നിര്‍ബന്ധിതരായി. എന്നാല്‍ വിപുലീകരണ ശ്രമങ്ങള്‍ക്കുള്ള ഉചിതമായ സമയം ഇതാണെന്ന് മേഖല കരുതുന്നു.

ലാല്‍സ്, മെട്രോപോളിസ്, വിജയ എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുടെ വരുമാനവും ലാഭവും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 1 ശതമാനം കുറഞ്ഞിട്ടുണ്ട്.

X
Top