പരസ്യം കാലത്തെ അടയാളപ്പെടുത്തും. അതിൻറെ ചുവരിൽ എഴുതിയിരിക്കുന്നത് ഒപ്പിയെടുക്കും. പുതിയ ശീലങ്ങളും പ്രവണതകളും ആശയവിനിമയ ഉപാധികളാക്കി മാറ്റും. ഇത്തരം പരസ്യങ്ങൾ ആണ് ക്ലാസിക്കുകളായി മാറാറുള്ളത്. ഇപ്പോൾ ‘ബ്രേക്ക് അപ്പ്’ ഒരു ന്യൂ നോർമലായി മാറി. ഡിവോഴ്സ് ആഘോഷിക്കുന്ന കാലം. സ്വാഭാവികമായും പുതിയ പരസ്യങ്ങളുടെ ഭാഗമായി അത് മാറുക തന്നെ ചെയ്യും. ഈ രംഗത്ത് മുൻപേ പറക്കുന്ന ഒരാളാണ് ഡൊമിനിക് സാവിയോ. ബ്രാൻഡിങിൽ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ളയാൾ. ‘കൾച്ചറൽ സൈൻസ്’ പരസ്യത്തിന്റെ ഭാഗമാകുന്നത് എങ്ങനെയെന്ന് സൂക്ഷ്മമായി വിലയിരുത്തുകയാണ് ‘ആഡ്സ് ബ്രാൻഡ്സ് ക്യാമ്പയിൻസ്’ സീരീസിൻ്റെ ഈ ആദ്യ എപ്പിസോഡിൽ.