ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കഴിഞ്ഞ വർഷങ്ങളിലെ ബജറ്റ് ദിനങ്ങളിൽ വിപണിയുടെ പ്രകടനം എങ്ങനെ?

ഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യൻ ഓഹരി വിപണി സൂചികകൾ തുടർച്ചയായ ബുൾ റാലിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ബുള്ളിഷ് ട്രെൻ‍ഡ് വരും ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്ന് ജെഫറീസ് അടക്കമുള്ള ബ്രോക്കിങ് സ്ഥാപനങ്ങൾ നിരീക്ഷിക്കുന്നു.

ജൂലൈ 23ന് നടക്കാനിരിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളിലേക്ക് വിപണി ഉറ്റു നോക്കിയിരിക്കുന്നത്. ഇവിടെ 2013 മുതലുള്ള ഇന്ത്യൻ ഓഹരി വിപണിയുടെ മൂവ്മെന്റാണ് വിശദമാക്കുന്നത്.

ബജറ്റ് 2013
ഹൈലൈറ്റ്സ് : ഡൈവെസ്റ്റ്മെന്റ്, സ്പെക്ട്രം സെയിൽസ് എന്നിവയിലൂടെയുള്ള ഉയർന്ന റവന്യൂ പ്രൊജക്ഷൻസ്. ഇക്വിറ്റി ഫ്യൂച്ചേഴ്സ് ട്രാൻസാക്ഷൻ, മ്യൂച്വൽ ഫണ്ട് എന്നിവയുടെ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജുകളിലെ കുറവ്.

വിപണിയുടെ പ്രതികരണം: ഇന്ത്യൻ ഓഹരി വിപണികൾ 1.5% ഇടിവ് നേരിട്ടു
തിയ്യതി: ഫെബ്രുവരി 28, 2013
ഇൻട്രാ ഡേ സ്വിങ് : 2.8%

ഇടക്കാല ബജറ്റ് 2014
വിപണിയുടെ പ്രതികരണം: ആഭ്യന്തര വിപണി സൂചികകൾ 0.5% ഉയർന്നു
തിയ്യതി : ഫെബ്രുവരി 17, 2014
ഇൻട്രാ ഡേ സ്വിങ് : 0.8%
ഇൻട്രാ ഡേ സ്വിങ് : 3.6%

സമ്പൂർണ ബജറ്റ് 2014
ഹൈലൈറ്റ്സ് : പുതിയതായി അധികാരമേറ്റെടുത്ത നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ്
വിപണിയുടെ പ്രതികരണം: ഇന്ത്യൻ വിപണി സൂചികകൾ 0.3% താഴ്ന്നു
തിയ്യതി: ജൂലൈ 10,2014
ഇൻട്രാ ഡേ സ്വിങ് : 3.2%

ബജറ്റ് 2015
ഹൈലൈറ്റ്സ് : ഹെൽത്ത് സെക്ടർ, മെഡിക്കൽ എജ്യുക്കേഷൻ, ഇൻസ്റ്റിറ്റ്യൂഷനുകളുടെ എസ്റ്റാബ്ലിഷ്മെന്റ്, സോളാർ പവർ പ്രൊജക്ട്സ്, 2,037 കോടി രൂപയുടെ അലോക്കേഷനുള്ള നമാമി ഗംഗാ പ്രൊജക്ട്

വിപണിയുടെ പ്രതികരണം: ബി.എസ്.ഇ സെൻസെക്സ് 0.5% ഉയർന്നു
തിയ്യതി : ഫെബ്രുവരി 28,2015
ഇൻട്രാ ഡേ സ്വിങ് : 2.3%

ബജറ്റ് 2016
ഹൈലൈറ്റ്സ് : കർഷകരുടെ വരുമാനം 2022 വർഷത്തോടെ ഇരട്ടിയാക്കുമെന്ന ഉറപ്പ്. ഗ്രാമീണ മേഖലയ്ക്ക് സ്വച്ഛ് ഭാരത് അഭിയാൻ വഴി 9,000 കോടി രൂപയുടെ ഗ്രാന്റ്

വിപണിയുടെ പ്രതികരണം: ഓഹരി വിപണികൾ 0.7% താഴ്ന്നു
തിയ്യതി: ഫെബ്രുവരി 29,2016
ഇൻട്രാ ഡേ മൂവ്മെന്റ് : 3.8%

ബജറ്റ് 2017
ഹൈലൈറ്റ്സ് : 2.5 ലക്ഷം മുതൽ 5 ലക്ഷം വരെ
വരുമാനമുള്ളവരുടെ ആദായ നികുതി 5% കുറച്ചു
വിപണിയുടെ പ്രതികരണം : സെൻസെക്സ് 1.8% ഉയർന്നു
തിയ്യതി : ഫെബ്രുവരി 1,2017
ഇൻട്രാ ഡേ സ്വിങ് : 2.1%

ബജറ്റ് 2018
ഹൈലൈറ്റ്സ് : മാനുഫാക്ചറിങ്, സർവീസസ്, എക്സ്പോർട്സ് തുടങ്ങിയ മേഖലകളിൽ 8 ശതമാനത്തിലധികം വളർച്ച

വിപണിയുടെ പ്രതികരണം : ഇന്ത്യൻ വിപണി സൂചികകൾ 0.2% താഴ്ന്നു.
തിയ്യതി : ഫെബ്രുവരി 1, 2018
ഇൻട്രാ ഡേ സ്വിങ് : 2.1%

ഇടക്കാല ബജറ്റ് 2019
ഹൈലൈറ്റ്സ് : കർഷകർക്ക് അനുകൂലമായ പദ്ധതികൾ, സെക്ഷൻ 87A റിബേറ്റിലൂടെ 5 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതിയില്ല

വിപണിയുടെ പ്രതികരണം : ഇന്ത്യൻ വിപണികൾ 0.6% ഉയർന്നു
തിയ്യതി : ഫെബ്രുവരി 1, 2019
ഇൻട്രാ ഡേ സ്വിങ് : 1.5%

സമ്പൂർണ ബജറ്റ് 2019
ഹൈലൈറ്റ്സ് : മോദി 2.0 സർക്കാരിലെ, നിർമലാ സീതാരാമന്റെ ആദ്യ ബജറ്റ്
വിപണിയുടെ പ്രതികരണം : സൂചികകൾ 1% ഇടിഞ്ഞു
തിയ്യതി : ജൂലൈ 5, 2019
ഇൻട്രാ ഡേ സ്വിങ്: 1.5%

ബജറ്റ് 2020
ഹൈലൈറ്റ്സ് : പെട്രോൾ,ഡീസൽ നികുതി, സ്വർണ്ണത്തിന്റെ ഇറക്കുമതി നികുതി എന്നിവ വർധിപ്പിച്ചു. അതിധനികർക്ക് അധിക സർചാർജുകൾ, ഉയർന്ന മൂല്യമുള്ള പണം പിൻവലിക്കലുകൾക്ക് നികുതി,കോർപറേറ്റ്ഹ-ഹൗസിങ്, സ്റ്റാർട്ടപ്, ഇ.വി സെക്ടർ നികുതി ഇളവുകൾ

വിപണിയുടെ പ്രതികരണം : സൂചികകൾ 2.4ഇൻട്രാ ഡേ സ്വിങ് : 3.6%% ഇടിഞ്ഞു
തിയ്യതി : ഫെബ്രുവരി 1, 2020
ഇൻട്രാ ഡേ സ്വിങ് : 3.2%

ബജറ്റ് 2021
ഹൈലൈറ്റ്സ് : കോവിഡ് കാലത്ത് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികൾ
വിപണിയുടെ പ്രതികരണം : വിപണി 4.7% ഉയർന്നു
തിയ്യതി : ഫെബ്രുവരിു 1, 2021
ഇൻട്രാ ഡേ സ്വിങ് : 4.9%

ബജറ്റ് 2022
ഹൈലൈറ്റ്സ് : ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ്, ആഭ്യന്തര ഡിഫൻസ് സെക്ടർ, മൂലധനച്ചെലവ് എന്നിവയിലെ വർധന
വിപണിയുടെ പ്രതികരണം : സൂചികകൾ 1.4% താഴ്ന്നു
തിയ്യതി : ഫെബ്രുവരി 1, 2022
ഇൻട്രാ ഡേ സ്വിങ് : 1.4%

ബജറ്റ് 2023
ഹൈലൈറ്റ്സ് : പുതിയ നികുതി ഘടന പ്രകാരം 7 ലക്ഷം വരെ ടാക്സ് റിബേറ്റ്, 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ
വിപണിയുടെ പ്രതികരണം : സൂചികകൾ 0.25% താഴ്ന്നു
തിയ്യതി : ഫെബ്രുവരി 1, 2023
ഇൻട്രാ ഡേ സ്വിങ് : 3.6%

ഇടക്കാല ബജറ്റ് 2024
ഹൈലൈറ്റ്സ് : ഈ വർഷത്തെ തെരഞ്ഞെടുപ്പിന് മുമ്പ് നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റ്
വിപണിയുടെ പ്രതികരണം : സെൻസെക്സ് 106.81 പോയിന്റുകളും, നിഫ്റ്റി 28.25 പോയിന്റുകളും താഴ്ന്നു
തിയ്യതി : ഫെബ്രുവരി 1, 2024

X
Top