ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

റീഫണ്ട് വേഗത്തിലാക്കി ആദായ നികുതി വകുപ്പ്

ദായ നികുതി റിട്ടേൺ(Income Tax Return) ഫയൽ ചെയ്തവരിലേറെപ്പേർക്കും റീഫണ്ട്(Refund) ലഭിച്ചുകഴിഞ്ഞു. ഇ-ഫയലിങ് പോർട്ടലിൽ റിട്ടേൺ പ്രൊസസ് ചെയ്തതായി കാണിക്കാതെ തന്നെ നിരവധി പേർക്ക് ഓഗസ്റ്റ് 15ന് തുക ബാങ്ക് അക്കൗണ്ടുകളിലെത്തി.

ഇനിയും നിരവധി പേർക്ക് ലഭിക്കാനുണ്ട്. ഐടിആർ-2, ഐടിആർ-3 എന്നിവ നൽകിയവർക്കാണ് തുക ലഭിക്കാൻ വൈകുന്നത്.

നികുതി ദായകൻ അവകാശപ്പെടുന്ന കിഴിവുകൾ, തുക എന്നിങ്ങനെ നിരവധി ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രൊസസിങ് പൂർത്തിയാക്കുന്നത്. 50 ലക്ഷം രൂപയിൽ കൂടാത്ത വാർഷിക ശമ്പള വരുമാനമുള്ള വ്യക്തികൾ നൽകിയ റിട്ടേണുകൾ വേഗത്തിൽ തീർപ്പാക്കുന്നുണ്ട്.

താരതമ്യേന ലളിതമാണ് ഐടിആർ 1. ഫോം 16 ഉപയോഗിച്ച് ഫയൽ ചെയ്യുന്നവരാണ് ഈ വിഭാഗത്തിലുള്ള ഏറെപ്പേരും. അത്തരക്കാർക്ക് സാധാരണയായി 15 ദിവസത്തിനുള്ളിൽ തുക തിരികെ ലഭിക്കും.

തെറ്റുകളോ ക്രമീകരണങ്ങളോ ഉണ്ടെങ്കിലാകും റീഫണ്ട് വൈകുക. അവസാന ദിവസങ്ങളിലാണ് റിട്ടേൺ ഫയൽ ചെയ്തതെങ്കിൽ പ്രൊസസിങ് പൂർത്തിയാക്കാൻ കാലതാമസം നേരിട്ടേക്കാം.

മൂലധന നേട്ടം പോലുള്ള അധിക വരുമാന വിവരങ്ങൾ അടങ്ങിയതാണ് ഐടിആർ 2. സമഗ്രമായ പരിശോധന ആവശ്യമായതിനാലാണ് കൂടുതൽ സമയം വേണ്ടിവരുന്നത്. സാധാരണയായി 20 ദിവസം മുതൽ 45 ദിവസം വരെയാണ് ഐടിആർ 2 പ്രക്രിയ പൂർത്തിയാക്കാൻ എടുക്കാറുള്ളത്.

കൂടുതൽ വ്യക്തത ആവശ്യമായി വന്നാൽ കുറച്ചുകൂടി സമയം എടുത്തേക്കാം.

ബിസിനസ് വരുമാനം ഉൾപ്പടെയുള്ള സങ്കീർണമായ വിവരങ്ങൾ ഉൾപ്പെടുന്ന ഐടിആർ 3 പ്രക്രിയ പൂർത്തിയാക്കാൻ കൂടുതൽ സമയം എടുക്കാറുണ്ട്. സാധാരണയായി 30 മുതൽ 60 ദിവസം വരെയാണ് ഇതിനായി വേണ്ടിവരാറുള്ളത്.

റിട്ടേൺ ഇ-വെരിഫിക്കേഷൻ പൂർത്തിയാക്കിയെങ്കിൽ മാത്രമെ റീഫണ്ട് പ്രക്രിയ ആരംഭിക്കൂ. സാധാരണയായി റീഫണ്ട് അക്കൗണ്ടിലെത്താൻ നാലോ അഞ്ചോ ആഴ്ച എടുത്തേക്കാം.

അക്കൗണ്ട് വിവരങ്ങളിലെ കൃത്യതയില്ലായ്മയും റീഫണ്ട് കിട്ടാതിരിക്കാൻ കാരണമാകാം. ആദായ നികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടുണ്ടോയെന്നറിയാൻ ഇ-മെയിൽ പരിശോധിക്കുക.

റീഫണ്ട് വിവരങ്ങൾ അറിയാം

  • ആദ്യം പോർട്ടലിൽ ലോഗിൻ ചെയ്യുക.
  • ഇ-ഫയൽ ടാബിന് കീഴിൽ ‘വ്യു ഫയൽഡ് റിട്ടേൺ’ ക്ലിക്ക് ചെയ്യുക. തുടർന്ന് ‘വ്യു ഡീറ്റെയിൽസ്’ ക്ലിക്ക് ചെയ്യുക.
  • റീഫണ്ട് തന്നിട്ടുണ്ടെങ്കിൽ പണം നൽകിയ രീതി, തുക, തിയതി എന്നിവ കാണിച്ചിട്ടുണ്ടാകും.
  • നികുതി ബാധ്യതയുണ്ടെങ്കിൽ അതുകൂടി ക്രമീകരിച്ചശേഷമായിരിക്കും റീഫണ്ട് അനുവദിച്ചിട്ടുണ്ടാകുക. അങ്ങനെയെങ്കിൽ, ഭാഗികമായി റീഫണ്ട് അനുവദിച്ചുവെന്നായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാകുക.
  • റീഫണ്ടായി അവകാശപ്പെട്ട മുഴുവൻ തുകയും നികുതി കുടിശ്ശികയുമായി ക്രമീകരിച്ചിട്ടുണ്ടെങ്കിൽ മുഴുവൻ തുകയും ക്രമീകരിച്ചു-എന്നായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാകുക.
  • റീഫണ്ട് നിരസിക്കപ്പെടുന്ന സാഹചര്യവുമുണ്ടാകാം. ബാങ്ക് അക്കൗണ്ട് ‘പ്രീ വാലിഡേറ്റഡ്’ അല്ലെങ്കിൽ റീ ഫണ്ട് ലഭിക്കില്ല. അങ്ങനെയെങ്കിൽ എത്രയും വേഗം അത് പൂർത്തിയാക്കാം. ബാങ്ക് അക്കൗണ്ടിലെ പേര്, പാൻ വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ റീഫണ്ട് ലഭിച്ചേക്കില്ല. മറ്റ് വിവരങ്ങൾ തെറ്റായി നൽകിയാലും റീഫണ്ട് ലഭിക്കാൻ സാധ്യതകുറവാണ്. വിവരങ്ങൾ വീണ്ടും നൽകിയാൽ പോലും റീഫണ്ടിന് കാലതാമസം നേരിട്ടേക്കാം.
X
Top