ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

പ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ

ലോകത്തിലെ തന്നെ ഏറ്റവും യുവത്വമാർന്നതും ചലനാത്മകവുമായ ജനതയാൽ നയിക്കപ്പെടുന്ന ഒരു പരിവർത്തന യാത്രയുടെ കുതിപ്പിലാണ് ഇന്ത്യ. ആഗോള സമ്പദ്‌വ്യവസ്ഥ അതിവേഗം വികസിക്കുമ്പോൾ, വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ലഭ്യത പരമപ്രധാനമാണ്.

ഈ വസ്തുത തിരിച്ചറിഞ്ഞ്, ഭാരത സർക്കാർ രാജ്യത്തിൻറെ മാനുഷിക മൂലധനത്തെ തൊഴിൽ സാധ്യതയുള്ളതും വ്യാവസായിക യുകതവുമായ നൈപുണ്യങ്ങൾ കൊണ്ട് സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ള പരിവർത്തന സംരംഭങ്ങളുടെ പരമ്പരയ്ക്ക് തുടക്കം കുറിച്ചു.

സമസ്തരെയും ഉൾക്കൊള്ളുന്നതും ചലനാത്മകവും ഭാവിസജ്ജവുമായ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിലൂടെ, ഇന്ത്യ വളരുന്ന തൊഴിൽ ശക്തിയുടെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുക മാത്രമല്ല, ലോകത്തിൻ്റെ നൈപുണ്യ തലസ്ഥാനമാകാനുള്ള പ്രയാണത്തിനും തുടക്കം കുറിച്ചിരിക്കുന്നു!

ഈ തൊഴിൽ വളർച്ചയെ മുന്നോട്ട് നയിക്കുന്ന പ്രധാന സംരംഭങ്ങളിൽ ഒന്നാണ് 2024 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി (PMIS).

അക്കാദമിക വിജ്ഞാനവും പ്രായോഗിക വ്യാവസായിക നൈപുണ്യവും തമ്മിലുള്ള വിടവ് നികത്തി, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1 കോടി യുവാക്കൾക്ക് ഇൻ്റേൺഷിപ്പിന് അവസരം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിവർത്തന സമീപനത്തെയാണ് ഈ പദ്ധതി പ്രതിനിധീകരിക്കുന്നത്.

കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ, യുവാക്കൾക്ക് ഇന്ത്യയിലെ മികച്ച 500 കമ്പനികളിൽ 12 മാസത്തെ ഇൻ്റേൺഷിപ്പ് നൽകാൻ PMIS ലക്ഷ്യമിടുന്നു.

ഈ പദ്ധതി നിലവിലുള്ള മറ്റ് നൈപുണ്യ വികസന പരിപാടികളിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്നു, പ്രായോഗിക അനുഭവത്തിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഈ സംരംഭം വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നു വരുന്ന ഇൻ്റേണുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം സർക്കാരിന്റെയും കോർപ്പറേറ്റ് മേഖലയിലെ CSR ഫണ്ടുകളുടെയും പിന്തുണയോടെ പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡ് വാഗ്ദാനം ചെയ്യുന്നു.

കൂടാതെ, ആകസ്മിക ചെലവുകൾക്കും സമഗ്ര ഇൻഷുറൻസ് പരിരക്ഷയ്ക്കുമായി നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) മാതൃകയിലൂടെ ഒറ്റത്തവണയായി നൽകുന്ന 6,000 രൂപ ഗ്രാൻ്റ് പദ്ധതിയെ കൂടുതൽ ആകർഷകമാക്കുന്നു.

പൊതു-സ്വകാര്യ സഹകരണം സമന്വയിപ്പിക്കുന്നതിലൂടെ, യുവ പ്രൊഫഷണലുകൾക്കിടയിൽ നൂതനാശയങ്ങൾ, മാർഗ്ഗദർശനം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് PMIS രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഘടനാപരമായ ഇൻ്റേൺഷിപ്പുകളിലൂടെ, വ്യക്തികൾക്ക് അവരുടെ നൈപുണ്യങ്ങൾ മെച്ചപ്പെടുത്താനുതകുന്ന തൊഴിൽ പരിതസ്ഥിതികളിലേക്കുള്ള വാതായനങ്ങൾ തുറക്കുകയും വ്യാവസായിക വിദഗ്ധരുമായി ഇടപഴകാൻ അവരെ അനുവദിക്കുകയും ചെയ്യുന്നു.

സ്വന്തം കരിയറിനെ പരിവർത്തനം ചെയ്യാൻ കഴിയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാക്കുന്നു. ഈ ഇൻ്റേൺഷിപ്പുകൾ ഉടനടി തൊഴിൽ ലഭ്യമാക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ സംരംഭക വിജയത്തിനുള്ള വേദിയായി മാറുകയും ചെയ്യുന്നു.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള സമ്പദ്‌വ്യവസ്ഥ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ സജ്ജമായ നൈപുണ്യവും ചലനാത്മകമായ തൊഴിൽ ശക്തിയും കെട്ടിപ്പടുക്കാനുള്ള ഭാരതസർക്കാരിന്റെ വിശാലമായ കാഴ്ചപ്പാടാണ് പ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി പ്രതിഫലിപ്പിക്കുന്നത്.

ലോകത്തിൻ്റെ നൈപുണ്യ തലസ്ഥാനമായി മാറുന്നതിനുള്ള പ്രയാണം ഇന്ത്യ തുടരുമ്പോൾ, വിവിധ മേഖലകളിൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പദ്ധതികൾ നിർണായക പങ്ക് വഹിക്കുന്നു.

തൊഴിൽ നൈപുണ്യവും നൈപുണ്യ വികസനവും വർദ്ധിപ്പിക്കുന്നതിനായി നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം (MSDE) സ്കിൽ ഇന്ത്യ മിഷനു കീഴിൽ വിവിധ സംരംഭങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

പ്രധാന പദ്ധതികളിലൊന്നായ പ്രധാനമന്ത്രി കൗശൽ വികാസ് യോജന (PMKVY), ഹ്രസ്വകാല നൈപുണ്യ പരിശീലനം വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലുടനീളം ഗുണനിലവാരമുള്ള പരിശീലനമുറപ്പാക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രങ്ങൾ (PMKK) ഇതിൽ ഉൾപ്പെടുന്നു.

ജൻ ശിക്ഷൺ സൻസ്ഥാൻ (JSS) പോലുള്ള സംരംഭങ്ങൾ സാക്ഷരരായ ഗ്രാമീണരെ ലക്ഷ്യം വയ്ക്കുന്നു. പ്രധാനമന്ത്രി യുവ യോജന ആകട്ടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നു.

സ്‌കിൽ ഇന്ത്യ ഡിജിറ്റൽ (SID), ജോബ് മാച്ചിംഗിനും (അനുയോജ്യമായ തൊഴിൽ കണ്ടെത്തുന്നതിനുള്ള സാങ്കതിക മാർഗ്ഗം) തുടർ പഠനത്തിനുമുള്ള നിർമ്മിതബുദ്ധി സങ്കേതങ്ങൾ (AI- ടൂളുകൾ) അവതരിപ്പിക്കുന്നു.

കൂടാതെ, പിഎം വിശ്വകർമ യോജന പരമ്പരാഗത കരകൗശലത്തൊഴിലാളികളുടെ നൈപുണ്യങ്ങൾ നവീകരിച്ച് ആഗോള വിപണികളുമായി സംയോജിപ്പിക്കുകയും സുസ്ഥിര ഉപജീവനമാർഗം ഉറപ്പാക്കുന്നതിൽ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഈ സംരംഭങ്ങളെല്ലാം സംയുക്തമായി ഇന്ത്യയിൽ കൂടുതൽ വൈദഗ്ധ്യവും തൊഴിൽ സാധ്യതയുമുള്ള തൊഴിൽ ശക്തി രൂപപ്പെടുത്തുന്നു. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ നൈപുണ്യ സ്ഥാപനങ്ങളിൽ നിന്ന് ആധുനിക പരിശീലനങ്ങൾ നേടുകയും ഉൾക്കൊള്ളുകയും ചെയ്തുകൊണ്ട് ലോകോത്തര നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ സ്ഥാപിച്ചത് കിരീടത്തിലെ മറ്റൊരു തൂവൽ ആണ് !

രാജ്യം ഭാവിയിലേക്ക് ഉറ്റുനോക്കുമ്പോൾ, വൈദഗ്ധ്യം, തൊഴിൽ, നൂതനാശയങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക ഭൂമികയെ പുനർനിർമ്മിക്കുമെന്നത് ഉറപ്പാണ്.

PMIS പോലുള്ള സംരംഭങ്ങളാൽ നയിക്കപ്പെടുന്ന തൊഴിൽ ഡാറ്റയിലെ മികച്ച പ്രവണതകൾ, യുവ പ്രൊഫഷണലുകൾ തൊഴിൽസജ്ജമാണെന്നത് മാത്രമല്ല, അവർ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെയും ആഗോള മത്സരക്ഷമതയുടെയും പ്രധാന ചാലകശക്തികളുമാണെന്ന വസ്തുതയും വ്യക്തമാക്കുന്നു.

X
Top