ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ഓസ്ട്രേലിയയിലേക്ക് എങ്ങനെ കുടിയേറാം ?വിദഗ്ധരുടെ ക്ലാസുകളുമായി എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ

ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത് എങ്ങനെ?, സൗജന്യ ബോധവത്ക്കരണ ക്യാമ്പയിനുമായി എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ

കൊച്ചി: ഓസ്ട്രേലിയയിലേക്ക് സ്ഥിരതാമസത്തിനും വിദ്യാഭ്യാസത്തിനും ശ്രമിക്കുന്നവര്‍ക്ക് നിയമ സഹായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്ന സൗജന്യ ബോധവത്കരണ ക്യാമ്പയിന് തുടക്കമിട്ട് ഓസ്ട്രേലിയയില്‍ ആസ്ഥാനമായ എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ. ഓസ്ട്രേലിയയിലെ മെല്‍ബണ്‍, ബ്രിസ്ബേന്‍, പെര്‍ത്ത്, ഡാര്‍വിന്‍ എന്നിവിടങ്ങളിലും ദുബൈയിലും തിരുവനന്തപുരത്തും കൊച്ചിയിലും എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയയുടെ സേവനം ലഭ്യമാണ്.
മൈഗ്രേഷന്‍ ഏജന്‍റ്സ് രജിസ്ട്രേഷന്‍ അതോറിറ്റിയുടെ (MARA) രജിസ്ട്രേഷന്‍ ഉള്ള ഇന്ത്യയിലെ തന്നെ പ്രമുഖ സ്ഥാപനമാണ് എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ. ഓസ്ട്രേലിയന്‍ ഇമിഗ്രേഷന്‍ നിയമം അനുസരിച്ചു പ്രാക്ടീസ് ചെയ്യാന്‍ അനുവാദമുള്ള അഞ്ച് മൈഗ്രേഷന്‍ കണ്‍സെല്‍റ്റന്‍റുമാര്‍ എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയയുടെ ഭാഗമാണ്. ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ അംഗീകാരമുള്ള എന്‍ ജി ഒ ആയ ഇഗ്നൈറ്റ് പൊട്ടന്‍ഷ്യല്‍ ഇന്‍കോര്‍പ്പറേറ്റുമായി ചേര്‍ന്നാണ് എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ സൗജന്യ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള ആളുകള്‍ കുടിയേറ്റത്തിനായി പരിഗണിക്കുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഓസ്ട്രേലിയയെന്ന് എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ സഹ സ്ഥാപകനും പ്രിന്‍സിപ്പല്‍ മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍റുമായ മാത്യൂസ് ഡേവിഡ് പറഞ്ഞു. കോവിഡാനന്തരം ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം ആളുകള്‍ സ്ഥിരതാമസത്തിനും വിദ്യാഭ്യാസത്തിനുമായി സുരക്ഷിതമായി കാണുന്ന രാജ്യമായത് കൊണ്ട് തന്നെ ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ച് കേരളത്തില്‍ നിന്നും ധാരാളം പേര്‍ ഓസ്ട്രേലിയ എന്ന ലക്ഷ്യം സ്വപ്നം കാണുന്നു. എന്നാല്‍, ഇങ്ങനെ കുടിയേറാന്‍ ശ്രമിക്കുന്നവരുടെ അറിവില്ലായ്മ ചൂഷണം ചെയ്ത് അവരെ കബളിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ട്.
കുടിയേറ്റത്തെക്കുറിച്ചുള്ള പരിപൂര്‍ണമായ അറിവ് നല്‍കി അവരെ സഹായിച്ചുകൊണ്ട് ഇത്തരം വഞ്ചനകളും തട്ടിപ്പുകളും ഇല്ലാതാക്കാനുള്ള ശ്രമമെന്ന നിലയിലാണ് എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ ഇങ്ങനെ ഒരു ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര കുടിയേറ്റത്തെക്കുറിച്ചുള്ള അവബോധവും, ഉപദേശങ്ങളും നല്‍കി എങ്ങനെ സുരക്ഷിതമായി ആ രാജ്യത്തേക്ക് കടന്ന് ചെന്ന് ഒരു ശോഭന ഭാവി കെട്ടിപ്പടുക്കാമെന്നുമുള്ള അറിവ് പകരുന്നതിനാണ് ‘ഓസ്ട്രേലിയന്‍ കുടിയേറ്റം – മിഥ്യകളും വസ്തുതകളും’ എന്ന പേരില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2018- മുതല്‍ ഓസ്ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ ഇഗ്നൈറ്റ് പൊട്ടന്‍ഷ്യല്‍ ഇന്‍കോര്‍പ്പറേറ്റുമായി ചേര്‍ന്നാണ് എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയയുടെ സ്ഥാപകരായ സുലാല്‍ മത്തായിയും മാത്യൂസ് ഡേവിഡും പ്രവര്‍ത്തിക്കുന്നത്. ഓസ്ട്രേലിയയില്‍ എത്തിയാല്‍ പ്രൊഫഷണല്‍ ജോലികള്‍ എങ്ങനെ കണ്ടെത്താം, തൊഴില്‍ ലഭിക്കുന്നതിന് ആവശ്യമായ യോഗ്യതകള്‍, രാജ്യത്തിന്‍റെ തനത് സംസ്കാരങ്ങളിലേക്ക് ഇഴുകി ചേരുന്നതിന് ആവശ്യമായ കാര്യങ്ങള്‍ തുടങ്ങിയവ ഇഗ്നൈറ്റിന്‍റെ സഹായത്തോടെ മനസ്സിലാക്കുന്നതിന് എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ സഹായിക്കുന്നു.
ഓസ്ട്രേലിയയില്‍ എത്തുന്ന കുടിയേറ്റക്കാര്‍ക്ക് സെറ്റില്‍മെന്‍റ്, തൊഴില്‍, പരിശീലനം, സോഷ്യല്‍ എന്‍റര്‍പ്രൈസ് അവസരങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇഗ്നൈറ്റ് സഹായിക്കുന്നു. ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെയും പ്രവിശ്യ സര്‍ക്കാരുകളുടെയും സാമ്പത്തിക സഹായം ലഭിക്കുന്നത് കൊണ്ട് തന്നെ എല്ലാ പ്രോഗ്രാമുകളും തികച്ചും സൗജന്യമാണെന്ന് എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ കരിയര്‍ കൊച്ചും സഹ സ്ഥാപകനുമായ സുലാല്‍ മത്തായി പറഞ്ഞു.
പഠനം പൂര്‍ത്തിയാക്കിയ ശേഷം മൈഗ്രേഷന്‍ ഓപ്ഷന്‍ പരിഗണിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പ്പര്യമുള്ള മേഖലകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതിന് പ്രവേശനത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ ഒരു കരിയര്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് തുടങ്ങാന്‍ എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ പദ്ധതിയിടുന്നു. ഡിമാന്‍ഡുള്ള തൊഴിലുകള്‍ മനസ്സിലാക്കാനും അതുവഴി അവര്‍ക്ക് ഭാവിയിലെ തൊഴില്‍ സാധ്യതകള്‍ തിരിച്ചറിയാനും കഴിയും.
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിജ്ഞാനപ്രദമായ വിവിധ സെഷനുകളിലൂടെ അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ 5 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും അവരെ അതിനു പ്രാപ്തരാക്കാനും എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ സഹായിക്കുന്നു.
കൊച്ചിയിലെ ക്ലാസുകള്‍ ഈ മാസം 15 ന് ഹോട്ടല്‍ ബ്രോഡ് ബീനില്‍ വെച്ച് സംഘടിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Mob:7592992991

X
Top