കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

എച്ച്പി കംപ്യൂട്ടറുകളുടെ ഉല്പാദനം ചൈനക്ക് പുറത്തേക്ക്

ബെയ്‌ജിങ്‌: പേഴ്സണല് കംപ്യൂട്ടറും പ്രിന്ററുകളും നിര്മിക്കുന്ന മുന്നിര ബ്രാന്ഡുകളിലൊന്നായ എച്ച്പി ലാപ്ടോപ്പ് കംപ്യൂട്ടറുകളുടെ ഉല്പാദനം തായ്ലാന്ഡിലേക്കും മെക്സിക്കോയിലേക്കും വ്യാപിപ്പിക്കുന്നു.

ചൈനക്ക് പുറത്തേക്ക് തങ്ങളുടെ വിതരണ ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. അടുത്ത വര്ഷത്തോടെ വിയറ്റ്നാമിലേക്കും ലാപ്ടോപ്പ് ഉല്പാദനം മാറ്റും.

ചൈനയെ ആശ്രയിച്ചിരുന്ന വന് കിട കമ്പനികള് ഇതാദ്യമായല്ല ചൈനയെ വിട്ട് മറ്റൊരിടത്തേക്ക് ഉല്പാദനം വ്യാപിപ്പിക്കുന്നത്. ഡെല്, ആപ്പിള് തുടങ്ങിയ കമ്പനികളും ചൈനയ്ക്ക് പുറത്തേക്ക് ഉല്പാദനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

കോവിഡ് കാലത്തെ പ്രതിസന്ധിയ്ക്കുള്ള വലിയ കാരണങ്ങളിലൊന്ന് ചൈനയെ മാത്രം ആശ്രയിച്ചുള്ള ഉല്പാദനമാണ്. ചൈനയില് കടുത്ത കോവിഡ് നിയന്ത്രണങ്ങള് വന്നതോടെ അത് കമ്പനികളുടെ ഉല്പാദനത്തെയും വിതരണത്തേയും സാരമായി ബാധിച്ചിരുന്നു.

കൊമേര്ഷ്യല് നോട്ട് ബുക്ക് കംപ്യൂട്ടറിന്റെ ഉല്പാദനം മെക്സിക്കോയിലേക്കും കണ്സ്യൂമര് ലാപ്ടോപ്പ് ഉല്പാദനം തായ്ലാന്ഡിലേക്കും മാറ്റാനാണ് എച്ച്പിയുടെ പദ്ധതി.

X
Top