ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

മോശം മൂന്നാം പാദ പ്രകടനം നടത്തിയിട്ടും എച്ച്പിസിഎല്‍ ഓഹരി ഉയര്‍ന്നു

ന്യൂഡല്‍ഹി: മൂന്നാംപാദ പ്രകടനം പുറത്തുവിട്ടയുടന്‍ എച്ച്പിസിഎല്‍ (ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ) ഓഹരികള്‍ ഉയര്‍ന്നു. 0.32 ശതമാനം നേട്ടത്തില്‍ 232.80 രൂപയിലായിരുന്നു ക്ലോസിംഗ്.

മൂന്നാംപാദത്തില്‍ അറ്റാദായം 67.16 ശതമാനം താഴ്ന്ന് 444.26 കോടി രൂപയായിരുന്നു. വരുമാനം 12.30 ശതമാനം ഉയര്‍ന്ന് 115 ലക്ഷം കോടി രൂപയായി.ശരാശരി മൊത്ത റിഫൈനിംഗ് മാര്‍ജിന്‍ (ജിആര്‍എം) ബാരലിന് 11.40 ഡോളറാണ്.

പ്രവര്‍ത്തന മാര്‍ജിന്‍ 0.63 ശതമാനത്തില്‍ നിന്നും 0.48 ശതമാനമായി താഴ്ന്നിട്ടുണ്ട്. അതേസമയം ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ പ്രതീക്ഷയുള്ളവരാണ്. മൂന്നാം പാദ പ്രകടനം പ്രതീക്ഷയിലും ഉയര്‍ന്നതാണെന്ന് പ്രഭുദാസ് ലിലാദര്‍ വിലയിരുത്തുന്നു.

310 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാനാണ് നിര്‍ദ്ദേശം. മാര്‍ക്കറ്റിംഗ് മെച്ചപ്പെടുന്നതും ജിആര്‍എം ശക്തിപ്പെടുന്നതും ഗുണം ചെയ്യും. 247 രൂപ ലക്ഷ്യവിലയില്‍ ന്യൂട്രല്‍ റേറ്റിംഗാണ് മോതിലാല്‍ ഓസ്വാളിന്റേത്.

X
Top