ന്യൂഡല്‍ഹി:ഹോങ്കോംഗ് ആന്‍ഡ് ഷാങ്ഹായ് ബാങ്കിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്എസ്ബിസി) ഇന്ത്യയില്‍ സ്വകാര്യ ബാങ്കിംഗ് ബിസിനസ്സ് പുനരാരംഭിച്ചു. 2 ദശലക്ഷം ഡോളറില്‍ കൂടുതല്‍ നിക്ഷേപിക്കാവുന്ന ഉയര്‍ന്ന നെറ്റ്-വര്‍ത്ത് (എച്ച്എന്‍ഡബ്ല്യു), അള്‍ട്രാ-ഹൈ-നെറ്റ്-വര്‍ത്ത് (യുഎച്ച്എന്‍ഡബ്ല്യു) വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമാണ് സേവനം ലഭ്യമാകുക.ഇന്ത്യയില്‍ പുനരാരംഭിക്കുന്നതിന് മുമ്പ്, 2021 ല്‍ തായ്ലന്‍ഡിലും 2022 ല്‍ മെക്സിക്കോ, യുഎഇ, ചൈനയിലെ ചെങ്ഡു, ഹാങ്ഷൗ, ഷെന്‍ഷെന്‍ എന്നിവിടങ്ങളിലും ബാങ്ക് സ്വകാര്യ ബാങ്കിംഗ് അവതരിപ്പിച്ചിരുന്നു.
ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യയെ ജനസംഖ്യ,ഡിജിറ്റൈസേഷന്‍, ഇന്‍ഫ്രാസ്ട്രക്ച്വര്‍ എന്നിവ പിന്തുണയ്ക്കുന്നതായി എച്ച്എസ്ബിസി പറഞ്ഞു. മുന്‍നിര റീട്ടെയ്ല്‍,കോര്‍പറേറ്റ് ബാങ്കിംഗ് ഓഫറുകള്‍ക്ക് സമ്പദ് വ്യവസ്ഥയില്‍ വലിയ റോളുണ്ട്. അതുകൊണ്ടാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.
യുകെ ആസ്ഥാനമായ എച്ച്എസ്ബിസി കഴിഞ്ഞ വര്‍ഷം എല്‍ആന്റ്ടി മ്യൂച്വല്‍ഫണ്ടിനെ ഏറ്റെടുത്തിരുന്നു. 425 മില്യണ്‍ ഡോളറിന്റേതായിരുന്നു ഇടപാട്. അതേസമയം ബാങ്കിന്റെ സ്വിസ് ശാഖയില്‍ കണക്കില്‍പ്പെടാത്ത വിദേശ കറന്‍സി അക്കൗണ്ടുകളുള്ള വ്യക്തികള്‍ക്കെതിരെ ഇന്ത്യയുടെ ആദായ നികുതി വകുപ്പ് അന്വേഷണം ശക്തിപ്പെടുത്തുകയാണ്.
ഈ അവസരത്തിലാണ് എച്ച്എസ്ബിസി രാജ്യത്ത് സ്വകാര്യ ബാങ്കിംഗ് സേവനം ആരംഭിച്ചിരിക്കുന്നത്.