ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവിഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നു

മൂന്നായി മടക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ അടുത്തമാസം അവതരിപ്പിക്കുമെന്ന് വാവേ

സ്മാർട്ഫോൺ വിപണിയിൽ(Smartphone Market) വിപ്ലവം സൃഷ്ടിച്ചുകൊണ്ടാൺ വർഷങ്ങൾക്ക് മുമ്പ് ഫോൾഡബിൾ സ്മാർട്ഫോണുകൾ(Foldable Smartphones) രംഗപ്രവേശം ചെയ്തത്. അടുത്തകാലത്തായി വിവിധ ഫോൾഡബിൾ സ്മാർട്ഫോൺ മോഡലുകൾ പുറത്തിറങ്ങിയിട്ടുണ്ട്.

ഗൂഗിളിന്റെ പിക്സൽ 9 പ്രോ ഫോൾഡ് ആൺ ഏറ്റവും ഒടുവിലെത്തിയത്. സാംസങ്ങും നേരത്തേ തന്നെ ഈ രംഗത്തുണ്ട്. ഐഫോൺ നിർമാതാക്കളായ ആപ്പിളും ഫോൾഡബിൾ ഫോൺ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ ഇവരുമായുള്ള മത്സരത്തിൽ ഒരുപടി മുന്നിലെത്തിയിരിക്കുകയാൺ ചൈനീസ് സ്മാർട്ഫോൺ ബ്രാന്റായ വാവേ (Huawei). മൂന്നായി മടക്കാൻ സാധിക്കുന്ന ട്രിപ്പിൾ-ഫോൾഡ് സ്മാർട്ഫോൺ അവതരിപ്പിക്കാനൊരുങ്ങുകയാൺ കമ്പനി.

ആഗോള വിപണിയിൽ ആദ്യമായാൺ ഒരു ട്രിപ്പിൾ ഫോൾഡ് ഫോൺ പുറത്തിറങ്ങാൻ പോവുന്നത്. ഫോണിന്റെ നിർമാണം പൂർത്തിയായിട്ടുണ്ടെന്നാൺ റിപ്പോർട്ടുകൾ.

വാവേയുടെ കൺസ്യൂമർ ബിസിനസ് ഡിവിഷൻ സിഇഒ റിച്ചാർഡ് യു ഒരു ട്രിപ്പിൾ ഫോൾഡ് സ്മാർട്ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ജിഎസ്എം അരിന റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അടുത്തിടെ ഒരു പരിപാടിയിൽ വെച്ച് വരാൻ പോവുന്ന ട്രിപ്പിൾ ഫോൾഡ് സ്മാർട്ഫോണിനെ കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തു.

ഫോൺ എപ്പോൾ പുറത്തിറക്കുമെന്നും എപ്പോൾ അത് വാങ്ങാൻ സാധിക്കുമെന്നുമുള്ള ചോദ്യത്തിൻ ‘അടുത്ത മാസം’ എന്നാൺ യു മറുപടി നൽകിയത്. എന്നാൽ ഫോണിനെ കുറിച്ച് വാവേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എന്നാൽ വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ ആരംഭിച്ചേക്കുമെന്നാൺ കരുതുന്നത്.

റിച്ചാർഡ് യു വിന്റെ പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് ട്രൈഫോൾഡ് സ്മാർട്ഫോണിന്റെ ചില ഫീച്ചറുകൾ വ്യക്തമാൺ. Z എന്ന ആകൃതിയിൽ മടക്കുന്നതാൺ ഈ ട്രൈഫോൾഡ് സ്മാർട്ഫോൺ.

ഇതിലെ ഏറ്റവും ഇടത് ഭാഗത്തെ സ്ക്രീനിൻ മുകളിൽ മധ്യഭാഗത്തായി സെൽഫി ക്യാമറ നല്കിയിരിക്കുന്നു. സ്ക്രീനിൽ രണ്ട് മടക്കുകൾ കാണാം. ഇവിടെയാൺ ഹിഞ്ചുകൾ വരുന്നത്.

ഫോണിൻ 10 ഇഞ്ച് സ്ക്രീൻ ഉണ്ടായിരിക്കുമെന്നാൺ കരുതുന്നത്. കിരിൻ 9 പ്രൊസസറിൽ ആയിരിക്കും പ്രവർത്തനം എന്നും പ്രതീക്ഷിക്കുന്നു. ഈ ഫോൺ മേറ്റ് സീരീസിൽ ഉൾപ്പെടുത്തുമെന്നാൺ സൂചന.

മേറ്റ് 70 പുറത്തിറക്കുന്നതിൻ മുമ്പ് തന്നെ ട്രൈ ഫോൾഡ് ഫോണും പുറത്തിറക്കിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

X
Top