സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക് വിപുല അവസരവുമായി ഹഡില്‍ ഗ്ലോബല്‍

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ കോവളം റാവിസില്‍ നവംബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

എമർജിംഗ് ടെക്, ഡീപ്‌ടെക് മേഖലകളിലെ വിവിധ സ്റ്റാർട്ടപ്പുകള്‍ക്ക് ഉത്പന്നങ്ങള്‍ ആഗോള നിക്ഷേപകർക്ക് മുന്നില്‍ അവതരിപ്പിക്കാൻ എക്സ്‌പോ വേദിയൊരുക്കും.

ഭാവിയില്‍ പ്രയോജനപ്രദമാകുന്ന സാങ്കേതികവിദ്യയുടെ സാദ്ധ്യതകളുടെ പ്രദർശനവേദിയായി ഹഡില്‍ ഗ്ലോബല്‍ മാറുമെന്ന് സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു.

ഹഡില്‍ ഗ്ലോബല്‍ ആറാം പതിപ്പില്‍ സ്റ്റാർട്ടപ്പ് സ്ഥാപകർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവർ ഒരു വേദിയിലെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top