ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്നവംബറിലെ കയറ്റുമതിയില്‍ വന്‍ ഇടിവ്മൊത്തവില പണപ്പെരുപ്പം കുറയുന്നുസ്വകാര്യമേഖലയിലെ ഉല്‍പ്പാദനത്തില്‍ അതിവേഗ വളര്‍ച്ചയെന്ന് സര്‍വേപൊതുമേഖല ബാങ്കുകൾ കരുത്താർജിക്കുന്നു

നവംബറിലെ കയറ്റുമതിയില്‍ വന്‍ ഇടിവ്

ന്യൂഡൽഹി: നവംബറിലെ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 4.85 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 33.75 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയില്‍നിന്ന് ഇക്കുറി 32.11 ബില്യണ്‍ ഡോളറായി കുറഞ്ഞു.

നവംബറില്‍ ഇറക്കുമതി 27 ശതമാനം വര്‍ധിച്ച് 69.95 ബില്യണ്‍ ഡോളറിലെത്തി. മുന്‍വര്‍ഷത്തെ 55.06 ബില്യണ്‍ ഡോളറായിരുന്നു ഇത്.

അവലോകന മാസത്തില്‍ വ്യാപാര കമ്മി അല്ലെങ്കില്‍ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം 37.84 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു.

ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 17.25 ശതമാനം വര്‍ധിച്ച് 39.2 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരുന്നു.

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവില്‍ കയറ്റുമതി 2.17 ശതമാനം വര്‍ധിച്ച് 284.31 ബില്യണ്‍ ഡോളറായും ഇറക്കുമതി 8.35 ശതമാനം ഉയര്‍ന്ന് 486.73 ബില്യണ്‍ ഡോളറായും ഉയര്‍ന്നു.

X
Top