കൊച്ചി: രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ ഭാരതി എയർടെല്ലിന്റെ അറ്റാദായം ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 38 ശതമാനം ഇടിഞ്ഞ് 1341 കോടി രൂപയിലെത്തി.
മുൻവർഷം ഇതേകാലയളവിൽ കമ്പനി 2,145 കോടി രൂപ അറ്റാദായം നേടിയിരുന്നു. അതേസമയം എയർടെല്ലിന്റെ മൊത്തം വരുമാനം ഇക്കാലയളവിൽ 7.28 ശതമാനം ഉയർന്ന് 37,43 കോടി രൂപയിലെത്തി.
ആഫ്രിക്കയിലെ ഉപകമ്പനി നേരിട്ട തിരിച്ചടിയാണ് കമ്പനിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചത്. ഉപഭോക്താവിൽ നിന്നുള്ള ശരാശരി പ്രതിമാസ വരുമാനം 1.5 ശതമാനം ഉയർന്ന് 203 രൂപയിലെത്തി.
കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണം 4.4 ശതമാനം ഉയർന്ന് 34.23 കോടിയായി.