Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

ഇന്ത്യയിലെ പാൽ ഉത്പാദനത്തിൽ വന്‍ വളർച്ച

അഹമ്മദാബാദ്: രാജ്യത്തെ പൽ ഉത്പാദനം കൂടുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വര്ഷം ഇന്ത്യയുടെ പാൽ ഉത്പാദനം ഏകദേശം 4% വര്‍ദ്ധിച്ച് 239 ദശലക്ഷം ടണ്ണായി, ഇതേ കാലയളവില്‍ രാജ്യത്തെ ഇറച്ചി ഉല്‍പാദനം ഏകദേശം 5% വര്‍ധിച്ച് 10 ദശലക്ഷം ടണ്ണില്‍ എത്തി.

കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2023-24 കാലയളവില്‍ മൊത്തം മുട്ട ഉല്‍പ്പാദനം ഏകദേശം 143 ബില്യണ്‍ ആയിരുന്നു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3% കൂടുതലാണ്.

ആഗോള പാല്‍ ഉല്‍പാദനത്തിന്‍റെ 24% സംഭാവന ചെയ്യുന്ന ഇന്ത്യ നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യമാണ്. 2023-24 കാലയളവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം യുപിയാണ്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപുറകിലുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ അഞ്ച് സംസ്ഥാനങ്ങള്‍ ചേര്‍ന്ന് ഇന്ത്യയിലെ മൊത്തം പാല്‍ ഉല്‍പാദനത്തിന്‍റെ 54% സംഭാവന ചെയ്യുന്നു.

പാലുല്‍പാദനത്തില്‍ നാടന്‍ എരുമകളാണ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് (31.5%). സങ്കരയിനം പശുക്കള്‍ (31.1%), നോണ്‍സ്ക്രിപ്റ്റ് എരുമകള്‍ (13 ശതമാനത്തിലധികം), നാടന്‍ പശുക്കള്‍ (11%), നോണ്‍സ്ക്രിപ്റ്റ് പശുക്കള്‍ (10%) എന്നിങ്ങനെയാണ് ഉല്‍പാദനം.

പാല്‍ ഉല്‍പ്പാദനം കൂടുതല്‍ വര്‍ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ഉള്ളതിനാല്‍ കന്നുകാലികളുടെ ഇനം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
2023-24 കാലയളവില്‍ പശ്ചിമ ബംഗാള്‍ ആണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മാംസം ഉത്പാദിപ്പിക്കുന്നത്.

യുപി, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര എന്നിവയാണ് തൊട്ടുപുറകിലുള്ളത്. മാംസ ഉല്‍പാദനത്തിന്‍റെ ഏകദേശം 50% കോഴിയിറച്ചിയില്‍ നിന്നും 18% എരുമയില്‍ നിന്നും 15% ആടില്‍ നിന്നും 11% ചെമ്മരിയാടില്‍ നിന്നും 4% പന്നിയില്‍ നിന്നും 2% മറ്റു കന്നുകാലികളില്‍ നിന്നും വരുന്നു.

തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ മുട്ട ഉത്പാദിപ്പിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുട്ട ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

X
Top