Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധന

മുംബൈ: രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്. 2023 ഒക്ടോബറില്‍ എഫ്ഡിഐ 21മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയായ 5.9 ബില്യണ്‍ ഡോളറിലെത്തി. മികച്ച മൊത്ത നിക്ഷേപവും കുറഞ്ഞ സ്വദേശിവല്‍ക്കരണവുമാണ് ഇതിനു കാരണമായത്.

ഇന്ത്യയില്‍ നടത്തിയ നേരിട്ടുള്ള നിക്ഷേപങ്ങളില്‍ നിന്ന് എടുത്ത പണം സ്വദേശത്തേക്ക് കൊണ്ടുപോകുന്നത് 2023 സെപ്റ്റംബറിലെ 3.43 ബില്യണില്‍ നിന്നും ഒക്ടോബറില്‍ 1.10 ബില്യണ്‍ ഡോളറായി കുറഞ്ഞു. 2022 ഒക്ടോബറില്‍ ഇത് 2.93 ബില്യണ്‍ ഡോളറായിരുന്നു.

2023 ഒക്ടോബറില്‍ മൗറീഷ്യസ്, സിംഗപ്പൂര്‍, സൈപ്രസ്, ജപ്പാന്‍ എന്നിവയായിരുന്നു പ്രധാന സ്രോതസ്സ് രാജ്യങ്ങള്‍. 2023 ഒക്ടോബറില്‍ മൊത്തം വിദേശ നിക്ഷേപത്തിന്റെ അഞ്ചില്‍ നാലിലധികവും ഇവര്‍ സംഭാവന ചെയ്തു.

ഉത്പാദനം, ചില്ലറ വ്യാപാരം, മൊത്തവ്യാപാരം, വൈദ്യുതി എന്നിവയില്‍ മൊത്തത്തിലുള്ള എഫ്ഡിഐ ഇക്വിറ്റി പ്രവാഹത്തിന്റെ അഞ്ചില്‍ നാല് ഭാഗവും ലഭിച്ചു. ഊര്‍ജ്ജ മേഖല, സാമ്പത്തിക സേവന മേഖല എന്നിവയിലും നിക്ഷേപമുണ്ടായി.

X
Top