2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

പാമോയിൽ ഇറക്കുമതിയിൽ കുതിച്ചു കയറ്റം

ന്യൂഡൽഹി: രാജ്യത്തെ പാമോയിൽ ഇറക്കുമതിയിൽ കുതിച്ചുകയറ്റം. ഒരു മാസം മുൻപത്തേതിനേക്കാൾ 87 ശതമാനമായാണ് വർദ്ധന. കഴിഞ്ഞ 11 മാസത്തേതിൽ വച്ച് ഏറ്റവും കൂടിയ നിരക്കാണിത്. ആഗസ്റ്റിൽ 994,997 ടൺ പാമോയിലാണ് ഇറക്കുമതി ചെയ്തത്. തൊട്ട് മുൻപത്തെ മാസം ഇത് 530,420 ടണ്ണായിരുന്നു.

സൺ ഫ്ളവർ ഓയിൽ, സോയ ഓയിൽ എന്നിവയേക്കാൾ പാം ഓയിലിന് ലഭിക്കുന്ന ഇളവുകളാണ് ഇറക്കുമതി നിരക്ക് ഉയർത്തുന്നത്. ഇൻഡൊനേഷ്യ, തായ്ലൻഡ് , മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പാമോയിൽ ഇറക്കുമതി നടത്തുന്നത്.

X
Top