കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഇന്ത്യയുടെ തേയില കയറ്റുമതിയില്‍ വന്‍ വര്‍ദ്ധന; വ്യവസായ വികസനത്തിന് 664 കോടി രൂപയുടെ പദ്ധതി

ന്യൂഡല്‍ഹി: ഇന്ത്യയുടെ തേയില കയറ്റുമതിയില്‍ 27.77 ദശലക്ഷം കിലോഗ്രാമിന്റെ വര്‍ദ്ധന. 2024ലെ ആദ്യ ഏഴ് മാസങ്ങളില്‍ 23.79 ശതമാനം വര്‍ധിച്ച് 144.50 ദശലക്ഷം കിലോഗ്രാമിലെത്തി. കയറ്റുമതി ഉയര്‍ന്നിട്ടും ശരാശരി അഭ്യന്തരവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി.

തേയില മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തില്‍, വ്യവസായത്തിന്റെ വികസനത്തിനും പ്രോത്സാഹനത്തിനും പിന്തുണ നല്‍കുന്നതിനായി വാണിജ്യ മന്ത്രാലയം 664.09 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു.

ടീ ഡെവലപ്മെന്റ് ആന്റ് പ്രൊമോഷന്‍ സ്‌കീമിന്റെ ഭാഗമായാണിത്. പ്ലാന്റേഷന്‍ വികസനം, ഗുണനിലവാരം മെച്ചപ്പെടുത്തല്‍, വിപണി പിന്തുണ, ഗവേഷണവും വികസനവും, സാങ്കേതിക ഇടപെടലുകള്‍, ക്ഷേമ നടപടികള്‍ എന്നിവയ്‌ക്ക് ഫണ്ട് പ്രയോജനപ്പെടും.

ആഗോള തേയില ഉപഭോഗത്തിന്റെ 18 ശതമാനവും ഇന്ത്യയിലാണ്. ആഗോളതലത്തില്‍ തേയില കയറ്റുമതിയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

X
Top